നടൻ ബാല നാലാം വിവാഹം കഴിച്ചു; വധു ബന്ധുവായ കോകില

നിവ ലേഖകൻ

Bala fourth marriage

നടൻ ബാല വീണ്ടും വിവാഹിതനായി. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. നടന്റെ ബന്ധുവായ കോകിലയാണ് വധു. കോകില ബാലയുടെ അമ്മാവന്റെ മകളും തമിഴ്നാട് സ്വദേശിയുമാണ്. നടന്റെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇത് ബാലയുടെ നാലാം വിവാഹമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടിക്കാലം മുതൽ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്ന് കോകില വിവാഹശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തി. “കുട്ടിക്കാലം മുതൽ എനിക്ക് ബാലയെ ഒത്തിരി ഇഷ്ടമാണ്. ചെന്നൈയിലാണ് എന്റെ വീട്. അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവിടെ വന്ന ശേഷമാണ് എല്ലാം മനസിലായത്. ബാലയെ കുറിച്ച് ഒരു ഡയറി വരെ ഞാൻ എഴുതി വച്ചിട്ടുണ്ട് വീട്ടിൽ” എന്ന് കോകില പറഞ്ഞു.

‘അവളുടെ മനസിലുള്ള ഇഷ്ടം അറിഞ്ഞപ്പോൾ എനിക്ക് ഞെട്ടലാണ് ഉണ്ടായത്. വർഷങ്ങളായി മനസിൽ കൊണ്ടു നടക്കുന്ന ഇഷ്ടമാണ്. ആ ഡയറി വായിച്ചപ്പോഴാണ് എനിക്കത് മനസിലായത്. എന്നെ സ്നേഹിക്കുന്ന ആളുണ്ടെന്ന് മനസിലാക്കി. ആ ഡയറി ഒരിക്കലും കള്ളമല്ല. അതിൽ ആത്മാർത്ഥതയുണ്ട്.

ഞാൻ കണ്ടു വളർന്നതാണ് അവളെ. എല്ലാവരും സന്തോഷമായിരിക്കണം. ആരുടേയും പേരെടുത്ത് പറയുന്നില്ല. ‘ എന്ന് ബാല പറഞ്ഞു.

കോകിലയുമായുള്ളത് ഏറെക്കാലത്തെ ബന്ധമാണെന്നും അനുഗ്രഹിക്കാൻ പറ്റുന്നവർ അനുഗ്രഹിക്കണമെന്നും വിവാഹ ശേഷം ബാല പറഞ്ഞു. ചെന്നൈയിലേക്ക് താമസം മാറുന്നതിനേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കേരളം വലിയ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗായിക അമൃത സുരേഷയായിരുന്നു ബാലയുടെ മുൻ ഭാര്യ. ആ ബന്ധത്തിൽ അവന്തിക എന്നൊരു മകളും ബാലക്കുണ്ട്. തുടർന്ന് ഡോക്ടർ എലിസബത്തിനെ ബാല വിവാഹം ചെയ്തെങ്കിലും ആ ബന്ധം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.

Story Highlights: Actor Bala marries for the fourth time to his relative Kokila in a private ceremony at Pazhavangadi Temple in Ernakulam.

Related Posts
“ലോകയിൽ കല്യാണി അല്ലാതെ മറ്റൊരാളില്ല”; സൂചന നൽകി സംവിധായകൻ
Lokah Chapter One

ഓണക്കാലത്ത് പുറത്തിറങ്ങിയ ലോക: ചാപ്റ്റർ വൺ ചന്ദ്ര എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് Read more

ലോകാ ചാപ്റ്റർ വൺ: രണ്ടാഴ്ചയിൽ 210 കോടി രൂപ കളക്ഷൻ നേടി മുന്നേറുന്നു
Loka Chapter One collection

'ലോകാ ചാപ്റ്റർ വൺ' ഇന്ത്യൻ സിനിമയിൽ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ Read more

തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
MVD inspector suspended

തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടി. മോട്ടോർ Read more

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ‘ലോകം’; 13 ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ!
Lokah Chapter 1 Chandra

'ലോകം ചാപ്റ്റർ 1: ചന്ദ്ര' 13 ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ Read more

തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
Motor vehicle officer drunk

എറണാകുളം തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ Read more

ഗ്രേസ് ആന്റണി വിവാഹിതയായി; ചിത്രം പങ്കുവെച്ച് താരം
Grace Antony marriage

മലയാളികളുടെ പ്രിയപ്പെട്ട നടി ഗ്രേസ് ആന്റണി വിവാഹിതയായി. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹത്തിന്റെ Read more

എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റ് നിയമനം
Information Assistant Recruitment

എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ പ്രിസം പ്രോജക്റ്റ് പാനലിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റ് തസ്തികയിലേക്ക് Read more

എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് നിയമനം; വാക്ക്-ഇൻ ഇൻ്റർവ്യൂ സെപ്റ്റംബർ 10ന്
Ernakulam job recruitment

എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ പ്രിസം പ്രോജക്റ്റ് പാനലിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റ് തസ്തികയിലേക്ക് Read more

‘ലോക’ ആഗോള ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്; 11 ദിവസം കൊണ്ട് നേടിയത് 186 കോടി
Lokah box office collection

'ലോക ചാപ്റ്റർ 1: ചന്ദ്ര' ആഗോള ബോക്സോഫീസിൽ തരംഗം സൃഷ്ടിക്കുന്നു. ചിത്രം 11 Read more

  നവ്യയും സൗബിനും ഒന്നിക്കുന്ന 'പാതിരാത്രി' ഒക്ടോബറിൽ

Leave a Comment