ആര്‍ദ്രം പദ്ധതി ആരോഗ്യരംഗത്തെ പ്രതിസന്ധികളെ മറികടക്കാന്‍ കരുത്ത് നല്‍കുന്നത്: മുഖ്യമന്ത്രി.

Anjana

മുഖ്യമന്ത്രി ആര്‍ദ്രം പദ്ധതി
മുഖ്യമന്ത്രി ആര്‍ദ്രം പദ്ധതി
Photo credit – Thejas News

ആര്‍ദ്രം മിഷന്‍ വഴി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യരംഗത്തെ പ്രതിസന്ധികളെ മറികടക്കാൻ  കേരളത്തിന് കരുത്തു നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിന്റെ ആരോഗ്യരംഗത്ത് പുരോഗതി നേടാൻ  ആര്‍ദ്രം മിഷന്‍ മുഖേന സാധിച്ചിട്ടുണ്ട്. ഇടപ്പള്ളിയിലെ റീജ്യണല്‍ വാക്‌സിന്‍ സ്‌റ്റോറിന്റെയും ജില്ലയിലെ ആറ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ വെല്‍നെസ് സെന്ററുകള്‍ ആയും കുടുംബാരോഗ്യ കേന്ദ്രങ്ങളായിയും പുരോഗമിപ്പിക്കുന്നതിന്റെയും ഉദ്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിലെ ആരോഗ്യ മേഖല ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമാണ്. മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യരംഗത്തെ പ്രതിസന്ധികളെ നേരിടാന്‍ നമുക്ക് കഴിയും.

25 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ 50 ആരോഗ്യ കേന്ദ്രങ്ങളിലെ വിവിധ പദ്ധതികളാണ് സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി ഉദ്ഘാടനം ചെയ്തത്.

856 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി തയ്യാറാക്കിയത്. 474 എണ്ണം അതിൽ പൂർത്തിയാക്കി.

വിവിധ സബ് സെന്ററുകള്‍, ഹെല്‍ത്ത്‌കെയര്‍ വെല്‍നെസ് സെന്ററുകള്‍ എന്നിവ 2.5 കോടി രൂപ ചെലവില്‍ വെല്‍നെസ് സെന്ററുകള്‍ ആക്കി മാറ്റുകയാണ്. 28 സെന്ററുകള്‍ ആണ് ഇത്തരത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Story highligh: Aardram project inauguration.