പെരുമ്പാവൂർ◾ മുൻ കാമുകിയുമായുള്ള ചിത്രം ഫോണിൽ കണ്ട ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യയുടെ പക വീട്ടൽ. ഭർത്താവിന്റെ ദേഹത്ത് ഗുരുതരമായി പൊള്ളലേറ്റു. പെരുമ്പാവൂർ വെങ്ങോലയിലാണ് സംഭവം. ഭർത്താവ് പഴയ ബന്ധത്തിൽ ആനന്ദം കണ്ടെത്താനുള്ള ശ്രമം നടത്തുന്നുവെന്ന തോന്നിയതോടെ ഭാര്യ പ്രകോപിതയാകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കിടപ്പ് മുറിയിലെ കട്ടിലിൽ വിശ്രമിക്കവേ ആയിരുന്നു ഭർത്താവ് മുൻ കാമുകിയുമായുള്ള ചിത്രം കണ്ടത്. ഉടൻ അടുക്കളയിലേക്ക് പോയി മടങ്ങിയെത്തിയ ഭാര്യ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഭർത്താവിന്റെ വയറിലും തുടയിലും മൂത്രാശ്രയത്തിലും ഗുരുതരമായി പൊള്ളലേറ്റു. ഭർത്താവിന്റെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്തു.
കൃത്യത്തിന് ഉപയോഗിച്ച പാത്രങ്ങൾ പോലീസ് കണ്ടെടുത്തു. ഭർത്താവിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Story Highlights: A woman in Perumbavoor, Ernakulam, poured boiling oil on her husband after seeing a photo of him with another woman.