കോട്ടയത്തും കാസർകോഡും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. കോട്ടയത്ത് 1.86 ഗ്രാം എംഡിഎംഎയുമായി മൂലേടം സ്വദേശി സച്ചിൻ സാമാണ് പിടിയിലായത്. ബംഗ്ലൂരുവിൽ നഴ്സിങ് വിദ്യാർത്ഥിയായ സച്ചിൻ അവിടെ നിന്നാണ് എംഡിഎംഎ കേരളത്തിലേക്ക് കടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കാസർകോഡ് നീലേശ്വരത്ത് 19 ഗ്രാം എംഡിഎംഎയുമായി പടന്നക്കാട് സ്വദേശി വിഷ്ണുവാണ് (28) അറസ്റ്റിലായത്. വിൽപ്പനക്കായി ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി യശ്വന്ത്പൂർ എക്സ്പ്രസിൽ നീലേശ്വരത്തെത്തിയ വിഷ്ണുവിനെ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്പെഷ്യൽ സ്ക്വാഡും നീലേശ്വരം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മയക്കുമരുന്ന് കേസിൽ നേരത്തെയും പ്രതിയായിട്ടുള്ള വിഷ്ണുവിനെ പിടികൂടാൻ പൊലീസ് ബംഗളൂരുവിൽ നിന്നും നീലേശ്വരം വരെ ട്രെയിനിൽ പിന്തുടരുകയായിരുന്നു. പ്രതി ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലടക്കം പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ബംഗ്ലൂരുവിലെ വിദ്യാർത്ഥിയായ സച്ചിൻ എംഡിഎംഎ എങ്ങനെയാണ് കേരളത്തിലേക്ക് കടത്തിയതെന്നും ആർക്കാണ് വിൽപ്പന നടത്താൻ ഉദ്ദേശിച്ചിരുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Story Highlights: Two young men arrested with MDMA in Kottayam and Kasaragod.