Headlines

Olympics, Olympics headlines, Sports

ടോക്കിയോ ഒളിമ്പിക്സ്: പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് സ്വർണം നേടി.

ടോക്കിയോ ഒളിമ്പിക്സ് അലക്സാണ്ടർസ്വരേവ് സ്വർണംനേടി
Photo Credit: AFP

ടോക്കിയോ ഒളിമ്പിക്സ് പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിന് സ്വർണം. ഫൈനലിൽ റഷ്യൻ എതിരാളി ഖച്ചനോവിനെ 6-3, 6-1 എന്ന തകർപ്പൻ സ്കോറിനാണ് സ്വരേവ് പരാജയപ്പെടുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അലക്സാണ്ടർ സ്വരേവിന്റെ കരിയറിലെ ആദ്യ ഒളിമ്പിക്സ്  സ്വർണമാണിത്. ലോക അഞ്ചാം നമ്പർ താരമായ സ്വരേവ് സെമിയിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ മുട്ടുകുത്തിച്ചിരുന്നു.

ടോക്കിയോ ഒളിമ്പിക്സിലുടനീളം തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവയ്ച്ച സ്വരേവ് ഇതുവരെ ഒരു ഗ്രാൻഡ്സ്ലാം പോലും നേടാത്ത താരമാണ്. ഒളിമ്പിക്സിലെ മിന്നുന്ന പ്രകടനങ്ങൾ കൊണ്ട് ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ് ജർമ്മനിയുടെ  24കാരനായ അലക്സാണ്ടർ സ്വരേവ്.

Story Highlights: Alexander Zverev bags gold in Tennis at Tokyo Olympics

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts