മാനസിക സമ്മർദ്ദം: സിമോൺ ബൈൽസ് ഒളിമ്പിക്സിൽ രണ്ട് ഫൈനലിൽ നിന്നും പിന്മാറി.

Anjana

സിമോൺബൈൽസ് ഒളിമ്പിക്സിൽ നിന്നും പിന്മാറി
സിമോൺബൈൽസ് ഒളിമ്പിക്സിൽ നിന്നും പിന്മാറി
Photo Credit: Gregory Bull/AP

തകർപ്പൻ ജിംനാസ്റ്റിക് പ്രകടനങ്ങളിലൂടെ ലോക ഹൃദയങ്ങൾ കീഴടക്കിയ അമേരിക്കൻ താരമാണ് സിമോൺ ബൈൽസ്.  ഒളിമ്പിക്സിലെ രണ്ടു ഫൈനൽ മത്സരങ്ങളിൽ നിന്നും പിന്മാറുന്നുന്നെന്ന് താരം അറിയിച്ചത് ഞെട്ടലോടെയാണ് ലോകം കാണുന്നത്.

2016ലെ റിയോ ഒളിമ്പിക്സിൽ നാലു തവണയാണ് സിമോൺ ബൈൽസ് ഗോൾഡ് മെഡൽ നേടിയത്. അമേരിക്കൻ ടീം വനിതകളുടെ ഓൾറൗണ്ട് വിഭാഗത്തിൽ ജയിച്ചതും സിമോണിന്റെ തകർപ്പൻ പ്രകടനങ്ങൾ അടിസ്ഥാനമാക്കിയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞദിവസവും ഫൈനൽ മത്സരത്തിൽ നിന്ന് താരം പിന്മാറിയിരുന്നു. കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നെന്ന് താരം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്നത്തെ ഫൈനലിൽ നിന്നുള്ള പിന്മാറ്റവും. ഡോക്ടർസുമായി ബന്ധപ്പെട്ടതിനു ശേഷമാണ് പിന്മാറുന്നതായി അറിയിച്ചത്.

“ഇന്ന് എനിക്കത്ര എളുപ്പം ആയിരുന്നില്ല. മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും നേരിട്ടു. പ്രതീക്ഷകളുടെ ഭാരം തോളിൽ താങ്ങുന്നതായി തോന്നുന്നു. ഇതൊന്നും എന്നെ ബാധിക്കില്ലെന്ന ആത്മവിശ്വാസം എനിക്കുണ്ട്. എന്നാലും ചില സമയങ്ങളിൽ പതറി പോകുന്നു. ഒളിമ്പിക്സ് വെറും തമാശയല്ല. എന്റെ കുടുംബം എന്നുമെന്റെ കൂടെയുണ്ട്. അവരാണെന്റെ ലോകം.” പിൻമാറ്റത്തെക്കുറിച്ച് സിമോൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഒളിമ്പിക് ടീമിലെ ഒരു ഡോക്ടർ തന്നെ ലൈംഗികമായി ആക്രമിച്ചതെന്ന് സിമോൺ വെളിപ്പെടുത്തിയിരുന്നു. ഒളിമ്പിക്സിന് മുൻപ് വിഷാദരോഗം ബാധിച്ചതായും താരം പറഞ്ഞിരുന്നു.

Story Highlights: Simone Biles Quits from 2 Olympic finale