ജഡ്ജിയെ വാഹനം ഇടിച്ചുതെറിപ്പിച്ചു; കൊലപാതകമെന്ന് സംശയം.

Anjana

ജാർഖണ്ഡിൽ ജഡ്ജിയെ വാഹനമിടിപ്പിച്ചു കൊന്നു
ജാർഖണ്ഡിൽ ജഡ്ജിയെ വാഹനമിടിപ്പിച്ചു കൊന്നു

ജില്ലാ അഡീഷണൽ ജഡ്ജിയായ ഉത്തം ആനന്ദിനെയാണ് പ്രഭാതസവാരിക്കിടെ വാഹനം പിന്നിൽനിന്ന് ഇടിച്ചു തെറിപ്പിച്ചത്. അധികം തിരക്കില്ലാത്ത റോഡിൽ ഇന്നലെ പുലർച്ചെ അഞ്ചുമണിക്ക് അദ്ദേഹത്തിന്റെ പ്രഭാതസവാരിയ്ക്കിടെയിലാണ് സംഭവം നടന്നത്.

അമിതവേഗത്തിൽ വന്ന അജ്ഞാത വാഹനം ഇടിച്ചതോടെയാണ് മരണം സംഭവിച്ചത് എന്നായിരുന്നു നിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കരുതിക്കൂട്ടി വാഹനം ഇടിക്കുകയായിരുന്നെന്ന് തെളിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജഡ്ജിയെ വാഹനം പിന്നിൽ നിന്നും ഇടിച്ചിട്ട ശേഷം നിർത്താതെ പോകുകയായിരുന്നു. രക്തം വാർന്നു കിടന്ന അദ്ദേഹത്തെ വഴിയാത്രക്കാരൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

എന്നാൽ ഇടിച്ച വാഹനം മണിക്കൂറുകൾക്കു മുമ്പ് മാത്രം മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ഇതോടെയാണ് പോലീസ് കൂടുതൽ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നത്.

കൊല്ലപ്പെട്ട ജഡ്ജി മാഫിയ സംഘങ്ങളുടെ അടക്കം നിരവധി പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. സുപ്രീംകോടതി സംഭവത്തിൽ ജാർഖണ്ഡ് ഹൈക്കോടതിയോട് വിശദീകരണം തേടി.

Story Highlights: Mysterious murder of Jharkhand Judge Utham Anand.