ഒരായിരം പാട്ടുകളുമായി മലയാളത്തിന്‍റെ വാനമ്പാടി.

Anjana

മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്ര
മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്ര

ഇന്ത്യയില്‍ ഏറ്റവുമധികം തവണ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളത് 9 ഭാഷകളില്‍ പാടിയിട്ടുള്ള ഗായിക ചിത്രക്കാണ്.ഇന്ന് മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയുടെ 58ാം പിറന്നാളാണ്.

ചിത്ര, പ്രതിഭയും എളിമയും അപൂര്‍വമായി സംഗമിച്ച അതുല്യ വ്യക്തിത്വം കൂടിയാണ്. സംഗീതത്തിന്‍റെ അനിര്‍വചനീയമായ ആനന്ദത്തിലേക്ക് ഒരു പുഞ്ചിരിയോടെ പാടിത്തുടങ്ങി നമ്മെ കൈപിടിച്ചു നടത്തുന്ന ശബ്ദ മാന്ത്രികതയുടെ അവകാശിയാണ് ചിത്ര.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഞ്ചര വയസില്‍ ആകാശവാണിയിലൂടെയാണ് ചിത്രയുടെ സ്വരം മലയാളി ആദ്യമായി കേൾക്കുന്നത്.സിനിമാ പിന്നണി ഗാന രംഗത്തേക്ക് 1979ല്‍ എം.ജി രാധാകൃഷ്ണന്‍റെ അട്ടഹാസത്തിലൂടെ എത്തി.ജോണ്‍സണ്‍ മാഷിഷ്,രവീന്ദ്രൻ,ബോംബെ രവി, എന്നിവരുടെ ഈണത്തില്‍ കെ എസ് ചിത്ര തീർത്തത് നിരവധി ഹിറ്റുകൾ.

ഇതരഭാഷകളിലേക്കും മലയാളനാടിന്‍റെ നാലതിരുകളും കടന്ന് ആ ശബ്ദം ഒഴുകി.ചിത്രയെ തമിഴിന്‍റെ ചിന്നക്കുയിലും കന്നഡ കോകിലയും പിയ ബസന്തിയുമൊക്കെയായത് ഭാഷ ഏതായാലും ഉച്ചാരണശുദ്ധിയില്‍ വിട്ടുവീഴ്ച ചെയ്യാത്ത സവിശേഷതകൊണ്ടാണ്.

25000ത്തിലധികം പാട്ടുകൾ , നാല് പതിറ്റാണ്ട് നീണ്ട സംഗീത യാത്രയില്‍ നിരവധി സംസ്ഥാന അവാർഡുകള്‍,ആറ് ദേശീയ പുരസ്കാരങ്ങള്‍,  പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികൾ എന്നിവയാണ് ചിത്രയെ തേടിയെത്തിയത്. മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടിക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.

Story highlight : Only one ‘Chithra’ A thousand songs.