ടോക്കിയോ ഒളിമ്പിക്സ് : ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് തോൽവി.

Anjana

ടോക്കിയോ ഒളിമ്പിക്സ് ഷൂട്ടിംഗ് തോൽവി
ടോക്കിയോ ഒളിമ്പിക്സ് ഷൂട്ടിംഗ് തോൽവി
Photo Credit: ANI

ഇന്നത്തെ ഗംഭീര ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഈവന്റിലെ താരങ്ങളായ മനു ഭാക്കര്‍/സൗരഭ് ചൗധരി കൂട്ടുകെട്ട് സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതായാണ് കാണാൻ കഴിഞ്ഞത്.

രണ്ടാം റൗണ്ട് അവസാനിക്കുമ്പോൾ ഇന്ത്യ 380 പോയിന്റ് നേടി ഏഴാം സ്ഥാനത്ത് എത്തുക മാത്രമാണുണ്ടായത്.ഇന്ത്യ നേടിയത് 380 പോയിന്റ് ആണ്.ഇന്ത്യയ്ക്ക് തിരിച്ചടിയായത് 194 പോയിന്റ് സൗരഭ് ചൗധരി നേടിയപ്പോള്‍ മനു ഭാക്കറിന് വെറും 184 പോയിന്റ് മാത്രം നേടാനായതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യ,ഹോക്കിയിൽ പൂൾ എയിൽ നടക്കുന്ന മത്സരത്തിൽ സ്പെയ്നിനെ നേരിടും.സാത്നിക് സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യം ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ മത്സരിക്കാനിറങ്ങുന്നുണ്ട്.ഇന്ന്,ബോക്സിങ് വനിതകളുടെ 69 കിലോ വിഭാഗത്തിൽ ലോവ്ലിന ബോർഗോഹൈൻ മത്സരത്തിന് ഇറങ്ങും.ഇളവേണിൽ വാളറിവൻ-ദിവ്യാൻഷ് പൻവാർ, ദീപക് കുമാർ – അഞ്ജും മൊദ്ഗിൽ സഖ്യം ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സ് ടീം ഇനത്തിൽ മത്സരിക്കും.

Story headlines : Tokyo Olympic India out of shooting