ഐ.എന്‍.എല്ലിന് ഇടത് പക്ഷത്തിൽ സ്വാതന്ത്ര്യമില്ല; “അസംതൃപ്തരെ സ്വാഗതം ചെയ്യുന്നു”വെന്ന് കുഞ്ഞാലിക്കുട്ടി.

Anjana

അസംതൃപ്തരെ സ്വാഗതം ചെയ്യുന്നു കുഞ്ഞാലിക്കുട്ടി
അസംതൃപ്തരെ സ്വാഗതം ചെയ്യുന്നു കുഞ്ഞാലിക്കുട്ടി
Photo Credit: Saudi Gazette

ഇന്ന് രാവിലെ കൊച്ചിയില്‍ ചേർന്ന ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും  ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ ആരംഭിച്ചത്.ഏറ്റുമുട്ടൽ നടന്നത് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലായിരുന്നു.

ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പിന്തുണക്കുന്നവരും പ്രസിഡന്റ് പി.വി അബദുല്‍ വഹാബിനെ പിന്തുണക്കുന്നവരും തമ്മിലുള്ള എതിർപ്പാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലീഗിലേക്ക് ഐ.എന്‍.എല്ലിലെ അസംതൃപ്തരെ സ്വാഗതം ചെയ്യുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.പാര്‍ട്ടിയിലെ അസംതൃപ്തരെ സ്വീകരിക്കാന്‍ ലീഗ് തയ്യാറാണെന്നും,ഇടത് മുന്നണിയില്‍ ഐ.എന്‍.എല്ലിന് സ്വാതന്ത്ര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

അതേസമയം,കെ.പി.എ മജീദ് ഐ.എന്‍.എല്ലിലെ പ്രശ്‌നങ്ങളോട് പ്രതികരിക്കാനില്ലെന്ന്  പറഞ്ഞു.ഐ.എന്‍.എല്ലില്‍ നടക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങളും അധികാര തര്‍ക്കങ്ങളുമാണ്. ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ ലീഗ് ഉണ്ടാക്കിയതാണെന്ന്, വല്ലതും പറഞ്ഞാല്‍ വ്യഖ്യാനിക്കപ്പെടുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

Story highlight : INL has no independence in the Left Front;  Kunhalikutty welcomes the disgruntled.