നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരമായിരുന്നു സംസ്കാരം. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാമജപ ഘോഷയാത്രയായി വീടിനടുത്തുള്ള കല്ലറയിലേക്ക് കൊണ്ടുവന്നു. ചെങ്കൽ ക്ഷേത്രത്തിലെ സന്യാസിമാരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതദേഹം സംസ്കാര സ്ഥലത്തെത്തിച്ചത്. കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുക്കാൻ പൊളിച്ച കല്ലറയ്ക്ക് പകരം വിശാലമായ കല്ലറ ഒരുക്കിയിരുന്നു. VSDP, ഹിന്ദു ഐക്യവേദി തുടങ്ങിയ ഹൈന്ദവ സംഘടനകളുടെ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ഗോപൻ സ്വാമിയുടെ മരണത്തിലെ ദുരൂഹത നീക്കാനുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. ആദ്യ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായിരുന്നവരുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും പോലീസ് പരിശോധിക്കും. വരും ദിവസങ്ങളിൽ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്യും.
ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും പൊലീസിന്റെ തുടർനടപടികൾ. പൂർണമായും ഹൈന്ദവാചാരപ്രകാരമാണ് സംസ്കാരം നടന്നത്. രണ്ടാമത്തെ സംസ്കാര ചടങ്ങ് വിപുലമായ രീതിയിലായിരുന്നു.
Story Highlights: Gopan Swami’s body was reburied in Neyyatinkara after Hindu rituals.