ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിർമ്മാണ കേസിനെ തുടർന്ന് അറസ്റ്റിലായിരുന്നു. കേസിൽ കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിയെ ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചുവരുത്തിയിരുന്നു.
എന്നാൽ രാജ് കുന്ദ്ര നീലച്ചിത്രങ്ങൾ നിർമ്മിച്ച് വിതരണം ചെയ്തെന്ന് പറയപ്പെടുന്ന ആപ്പിലെ വീഡിയോകളുടെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ശില്പ ഷെട്ടി പറഞ്ഞു. രാജ് കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷിയാണ് ഹോട്ട് ഷോട്ട്സിന് പിന്നിലെന്നും ശില്പ ഷെട്ടി പോലീസിനോട് പറഞ്ഞതായാണ് വിവരം.
രാജ് കുന്ദ്ര നിർമ്മിച്ചെന്ന് പറയപ്പെടുന്ന വീഡിയോകളിൽ പ്രത്യക്ഷമായ ലൈംഗിക രംഗങ്ങൾ ഇല്ലെന്നും അതിനാൽ നീലച്ചിത്രം അല്ലെന്നുമാണ് ശില്പാ ഷെട്ടി പോലീസിന് മൊഴിനൽകിയത്.
തന്റെ ഭർത്താവ് നിരപരാധിയാണെന്നും നടി പോലീസിനോട് പറഞ്ഞു.
ശിൽപാ ഷെട്ടിയുടെ അറിവോടെയാണോ കുന്ദ്ര ഇത്തരം വ്യവസായങ്ങൾ ചെയ്യുന്നതെന്ന് അറിയാനാണ് പോലീസ് ശിൽപ ഷെട്ടിയെ വിളിച്ചുവരുത്തി അന്വേഷിച്ചത്.
ഇരുവരുടെയും വസതിയിലും പോലീസ് തിരച്ചിൽ നടത്തിയിരുന്നു.
Story Highlights: Husband Raj Kundra is innocent says Shilpa Shetty