ടോക്കിയോ ഒളിമ്പിക്സ് 2020 വേദിയിലാണ് ഹോക്കി മത്സരത്തിനിടയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അർജന്റീന താരം ലൂക്കോസ് റോസി ഹോക്കി മത്സരം 1-1 സമനിലയിൽ എത്തി നിൽക്കുമ്പോഴാണ് പ്രകോപനം ഒന്നും കൂടാതെ എതിർ ടീമിലെ സ്പാനിഷ് താരത്തിന്റെ തലയ്ക്കടിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇതേതുടർന്ന് കളിക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും പോർവിളിയും ഉണ്ടായി. കയ്യിലിരുന്ന വടി കൊണ്ടാണ് അർജന്റീന താരം സ്പാനിഷ് താരത്തിന്റെ തലയ്ക്ക് അടിച്ചത്.
ഹോക്കിയിൽ ഇന്ത്യ ന്യൂസിലൻഡിനെ 3-2ന് തോൽപ്പിച്ച് മിന്നുന്ന വിജയം കരസ്ഥമാക്കി. മലയാളിയായ ഗോളി പി ആർ ശ്രീജേഷ് പതിവുപോലെ അതിശയകരമായ സേവുകളിലൂടെ ഇന്ത്യയെ രക്ഷിച്ചു. അതേസമയം വനിതാ ഹോക്കിയിൽ ഇന്ത്യ റാങ്കിങ്ങിൽ ഒന്നാമതുള്ള ഹോളണ്ടിനെ നേരിടും.
Story Highlights: Argentina hockey player hits Spanish opponent