ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനു ഊര്‍ജിതശ്രമം അവശ്യമെന്ന് ലോകാരോഗ്യ സംഘടന.

Anjana

Updated on:

ഡെല്‍റ്റാ വ്യാപനം ലോകാരോഗ്യ സംഘടന
ഡെല്‍റ്റാ വ്യാപനം ലോകാരോഗ്യ സംഘടന

കോപ്പൻഹേഗൻ: ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിന് ഊർജിതശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ(ഇ.സി.ഡി.സി.)യും, ലോകാരോഗ്യസംഘടനയും(ഡബ്ല്യു.എച്ച്.ഒ.).

ഡെൽറ്റാ വകഭേദം യൂറോപ്യൻ മേഖലയിൽ അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.യൂറോപ്പിലെമ്പാടും ഡെൽറ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നുവെന്ന് ജൂൺ 22 മുതൽ ജൂലായ് 11 വരെ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്താനായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വരും മാസങ്ങളിൽ വ്യാപനം അതിരൂക്ഷമാകാനാണ് സാധ്യതയെന്നാണ് നിലവിലെ സ്ഥിതി വിശകലനം ചെയ്യുമ്പോൾ അറിയാൻ കഴിയുന്നത്.ഡെൽറ്റാ വകഭേദത്തിന്റെ സാന്നിധ്യം മിക്ക യൂറോപ്യൻ രാജ്യങ്ങളിലും  കണ്ടെത്തിയിട്ടുണ്ട്.ലോകാരോഗ്യ സംഘടന യൂറോപ്യൻ മേഖലയുടെ റീജിയണൽ ഡയറക്ടർ പറയുന്നത് “വളരെ വേഗത്തിൽ വ്യാപിക്കുന്ന ഡെൽറ്റാ വകഭേദം കാരണം കൊറോണ കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകുമെന്നാണ്”.

ലക്ഷക്കണക്കിന് ആളുകൾ വാക്‌സിൻ എടുക്കാത്തത് ആശുപതിയിലെ രോഗികളുടെ എണ്ണം വാർധിപ്പിക്കുന്നുവെന്നും, വാക്‌സിൻ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ടെന്നും, മരണനിരക്കും രോഗവ്യാപനവും കുറയ്ക്കുന്നത്തിനു എല്ലവരും വാക്സിനെടുത്തിരിക്കണമെന്നും ക്ലൂക്ക് കൂട്ടിച്ചേർത്തു.

വൈറസ് വ്യാപനം തടയുന്നതിന് കൂടുതൽ ജാഗ്രത പാലിക്കുകയും, സാമാന്യബോധം പുലർത്തുകയും,ചെയ്യണമെന്ന് ഇ.സി.ഡി.സി. ഡയറക്ടർ ആൻഡ്രിയ അമ്മോൺ അഭിപ്രായപ്പെട്ടു.അവസരം കിട്ടുന്ന രീതിക്ക് എല്ലാവരും വാക്സിനെടുക്കണമെന്നും കൂടാതെ സാമൂഹിക അകലം, കൈകൾ കഴുകൽ, കൂട്ടംകൂടുന്നത് ഒഴിവാക്കൽ, മാസ്ക് ധരിക്കൽ എന്നിവ കൃത്യമായി പാലിക്കാൻ ശ്രെമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Story highlight: The World Health Organization (WHO) has called for a concerted effort to prevent the spread of the Delta variety.