ശിൽപ ഷെട്ടിയുടെ ഓഫീസിലും നീലച്ചിത്ര ഷൂട്ടിംഗ് നടന്നെന്ന് പോലീസ്.

Anjana

ശിൽപഷെട്ടിയുടെ ഓഫീസിലും പോലീസ്തിരച്ചിൽ
ശിൽപഷെട്ടിയുടെ ഓഫീസിലും പോലീസ്തിരച്ചിൽ
Photo credit – CAknowledge

നീലച്ചിത്രങ്ങൾ നിർമ്മിച്ച്  ആപ്പുകൾ വഴി വിതരണം ചെയ്തതെന്ന കേസിൽ ശിൽപാ ഷെട്ടിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. ശിൽപാ ഷെട്ടിയുടെ അറിവോടെയാണോ  ഭർത്താവ് ഇത്തരം വ്യവസായങ്ങൾ ചെയ്യുന്നതെന്ന് പോലീസ് ശിൽപ ഷെട്ടിയെ വിളിച്ചുവരുത്തി അന്വേഷിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇരുവരുടെയും വസതിയിലും പോലീസ് തിരച്ചിൽ നടത്തി. ശില്പാ ഷെട്ടിയും രാജ് കുന്ദ്രയും ഡയറക്ടർമാരായ വിയാൻ ഇൻഡസ്ട്രീസ് ഓഫീസ് പരിസരങ്ങളും നീലച്ചിത്ര ഷൂട്ടിംഗിനായി ഉപയോഗിച്ചെന്ന് പോലീസ് പറഞ്ഞു. 

20 ലക്ഷം ഉപയോക്താക്കളാണ് രാജ് കുന്ദ്രയുടെ ഹോട്ട് ഷോട്ട്സ്  എന്ന നീലച്ചിത്ര വീഡിയോ ആപ്പ് ഉപയോഗിച്ചിരുന്നത്.
എന്നാൽ വീഡിയോകൾ ലൈംഗിക രംഗങ്ങൾ കാണിക്കുന്നില്ലെന്നും വികാരങ്ങൾ ഉണർത്തുക മാത്രമാണ് ചെയ്യുന്നതെന്നും രാജ് കുന്ദ്ര കോടതിയിൽ ഹർജി നൽകി.

 നിലവിൽ പോലീസ് ചുമത്തിയിരിക്കുന്ന വകുപ്പ് പ്രകാരം ഏഴു വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കില്ലെന്നും അതിനാൽ മുൻകൂർ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് രാജ് കുന്ദ്ര ഹർജിയിൽ പറയുന്നു. 

  വെഞ്ഞാറമൂട് കൊലപാതകം: തെളിവെടുപ്പ് പൂർത്തിയായി

2021 ഫെബ്രുവരിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം ഏപ്രിൽ സമർപ്പിച്ചതാണെന്നും അന്ന് പ്രതിപട്ടികയിൽ താൻ  ഇല്ലായിരുന്നെന്നും കുന്ദ്ര ചൂണ്ടിക്കാട്ടി.

അതേസമയം രാജ് കുന്ദ്രയുടെ പോലീസ് കസ്റ്റഡി കാലാവധി ഈ മാസം 27 വരെ നീട്ടി. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും പണമിടപാടുകളും പോലീസ് പരിശോധിക്കുകയാണ്.

Story Highlights:  Shilpa shetty interrogated by police in sex video case.

Related Posts
വർക്കലയിൽ ട്രെയിൻ അപകടം: രണ്ട് സ്ത്രീകൾ മരിച്ചു
Varkala train accident

വർക്കലയിൽ ട്രെയിൻ ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. കുമാരി, അമ്മു എന്നിവരാണ് മരിച്ചത്. Read more

തുഷാർ ഗാന്ധിയെ തടഞ്ഞത് മതേതര കേരളത്തിന് അപമാനം: കെ. സുധാകരൻ
Tushar Gandhi

നെയ്യാറ്റിൻകരയിൽ മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസിന്റെയും ബിജെപിയുടെയും നടപടി മതേതര Read more

  വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ടാംഘട്ട തെളിവെടുപ്പ് പൂർത്തിയായി; കുറ്റബോധമില്ലാതെ പ്രതി
പാകിസ്താനിൽ ട്രെയിൻ റാഞ്ച്: 300 ബന്ദികളെ മോചിപ്പിച്ചു; 33 ബി.എൽ.എ. അംഗങ്ങൾ കൊല്ലപ്പെട്ടു

പാകിസ്താനിൽ ബലൂച്ച് ലിബറേഷൻ ആർമി നടത്തിയ ട്രെയിൻ റാഞ്ചിൽ 300 ബന്ദികളെ പട്ടാളം Read more

സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Sports Quota Admission

2025 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് കേരള Read more

തുഷാർ ഗാന്ധിയെ നെയ്യാറ്റിൻകരയിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ തടഞ്ഞു
Tushar Gandhi

നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്ത തുഷാർ ഗാന്ധിയെ Read more

വെഞ്ഞാറമൂട് കൊലപാതകം: പ്രതി അഫാനെ വീണ്ടും ജയിലിലേക്ക്
Venjaramood Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ അഫാനെ തെളിവെടുപ്പിന് ശേഷം ജയിലിലേക്ക് മാറ്റി. വിവിധ Read more

  വാളയാർ കേസ്: പുതിയ വെളിപ്പെടുത്തലുമായി ബന്ധു
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ, എട്ടാം സ്ഥാനത്ത് ഫിനിഷ്
Kerala Blasters

2024-25 ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹൈദരാബാദുമായുള്ള Read more

കണ്ണൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിനിന് കീഴിൽ പുക: യാത്രക്കാരിൽ ആശങ്ക
Train Smoke

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ണൂർ ഷൊർണൂർ പാസഞ്ചർ ട്രെയിനിന് കീഴിൽ പുക Read more

ചൂരല്\u200dമല പുനരധിവാസം: കളക്ടർ ഗുണഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തി
Chooralmala Rehabilitation

ചൂരല്\u200dമല പുനരധിവാസ ടൗണ്\u200dഷിപ്പിന്റെ ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 199 പേരുമായി ജില്ലാ കളക്ടര്\u200d Read more

അഫാന്റെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ; വായ്പ തിരിച്ചടവ് മുടങ്ങിയതാണ് കാരണമെന്ന് പിതാവ്
Afan Family Financial Crisis

അഫാന്റെ കുടുംബം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പിതാവ് അബ്ദുൽ റഹീം വെളിപ്പെടുത്തി. വെഞ്ഞാറമൂട് Read more