78,900 രൂപ മൂതൽ ന്യൂ ജനറേഷൻ ഫീച്ചറുകളുമായി ‘ഹീറോ ഗ്ലാമർ എക്സ് ടെക്’.

Anjana

ഹീറോ ഗ്ലാമർ എക്സ് ടെക്
ഹീറോ ഗ്ലാമർ എക്സ് ടെക്
Photo Credit: BikeWhale

റെഗുലർ മോഡലിൽ നിന്നും വരുത്തിയിട്ടുള്ള നേരിയ ഡിസൈൻ മാറ്റത്തിനൊപ്പം കൂടുതൽ ഫീച്ചറുകളോടും കൂടിയാണ് ഗ്ലാമറിന്റെ X-TEC പതിപ്പ് വിപണിയിൽ ഇടംനേടിയിട്ടുള്ളത്.

ഇന്ത്യയിലെ മറ്റു കമ്മ്യൂട്ടർ ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി കണക്ടിവിറ്റി ഫീച്ചറുകൾ ഉള്ളതാണ് ഗ്ലാമർ X-TEC നെ മറ്റു വേരിയന്റുകളിൽ നിന്നും എതിരാളികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതുതലമുറ ഫീച്ചറുകളായ എൽ. ഇ. ഡിയിൽ ഒരുങ്ങിയിട്ടുള്ള ഹാൻഡ്ലാമ്പ്, ബ്ലൂട്ടൂത്ത് കണക്ടിവിറ്റി ഉള്ള ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ലെസ്റ്റർ, ഗൂഗിൾമാപ് സപ്പോർട്ടുള്ള ടേൺ -ബൈ-ടേൺ നാവിഗേഷൻ, യു. എസ്. ബി ചാർജർ, ബാങ്ക് ആംഗിൾ സെൻസർ, സൈഡ് സ്റ്റാൻഡ് എൻജിൻ കട്ട്‌- ഓഫ്, എന്നിവയാണ് ഗ്ലാമർ എക്സ് ടെക്കിനെ കൂടുതൽ ആകർഷകമാക്കുന്ന ഘടകങ്ങൾ.

എക്സ് ടെക്കിനും കരുത്തേകുന്നത് റെഗുലർ ഗ്ലാമറിനു കരുത്തേകുന്ന എൻജിനാണ്. ഗ്ലാമറിന്റെ ഹൃദയം എന്നത് 124.7 സി. സി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇൻജക്റ്റ് എൻജിനാണ്‌.

ഇത് 10.6 എൻ.എം. ടോർക്കും,10.58 ബി. എച്ച്. പി പവറും ഉൽപാദിപ്പിക്കും. ഇതിലെ ട്രാൻസ്‌മിഷൻ സ്പീഡ് അഞ്ചായിരിക്കും. വിപണിയിൽ ഗ്ലാമർ എക്സ് ടെക്കിന്റെ മുഖ്യ എതിരാളി ഹോണ്ട എസ്. പി.125 ആണ്.

Story highlight :’Hero Glamour X Tech’ with new generation features in the market.