ഇസ്രായേൽ ചാരസംഘടന സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് നടത്തിയ ഫോൺ ചോർത്തലിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നു.
അസമിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയ നേതാക്കളുടെയും മഹാരാഷ്ട്രയിൽ പരുത്തിയുടെ വിത്തുൽപാദന വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബഹുരാഷ്ട്ര കമ്പനി അധികൃതരുടെയും ഫോണുകൾ പുതുതായി പുറത്തുവന്ന ഫോൺ ചോർത്തൽ പട്ടികയിൽ ഉൾപ്പെടുന്നു.
ഇതുകൂടാതെ കേരളത്തിൽ നിപ്പാ വൈറസ് പടർന്ന സാഹചര്യത്തിൽ പ്രതിരോധത്തിൽ പങ്കുവഹിച്ച വൈറോളജിസ്റ്റായിരുന്ന ഗഗൻദീപ് കാംഗിന്റെ പേരും പട്ടികയിലുണ്ട്. എന്നാൽ ഗഗൻദീപിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലാത്തതിനാൽ ഫോൺ ചോർത്തൽ സ്ഥിരീകരിച്ചിട്ടില്ല.
ഇതേ കാലയളവിൽ മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ചിലെ നിപ്പാ വൈറസ് പഠനം നടത്തിയ വിദഗ്ധന്റെ ഫോണും ചേർത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
Story Highlights: Famous virologist Gagandeep Kand included in pegasus phone tapped list.