ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് ബാബു ആന്റണി അവതരിപ്പിക്കുക. കോവിഡ് പ്രതികൂല സാഹചര്യങ്ങളാൽ നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുചേരിയിൽ പുനരാരംഭിച്ചു.
ചിത്രത്തിൽ ബാബു ആന്റണിയെ കൂടാതെ ഐശ്വര്യ റായ്, കാർത്തി, വിക്രം, ജയംരവി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമലപോൾ, കീർത്തിസുരേഷ്, റാഷിഖന്ന, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാൽ, ജയറാം, റിയാസ് ഖാൻ, റഹ്മാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു എന്നിവരും അണിനിരക്കുന്നു.
രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്തായ ഇളങ്കോ കുമാരവേലനാണ് ‘പൊന്നിയിൻ സെൽവൻ ‘എന്ന ഈ ചിത്രത്തിന്റെയും തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സംഗീതം എ. ആർ റഹ്മാനും ഛായഗ്രഹനം രവിവർമനുമാണ് നിർവഹിച്ചിരിക്കുന്നത്. നിർമാണം ലൈക പ്രൊഡക്ഷനും മണിരത്നവും ചേർന്ന് നടത്തിയിരിക്കുന്നു.
Content highlights : Babu Antony in Mani Ratnam movie ‘Ponniyin Selvan’.