കോളേജ് ക്യാമ്പസിൽ പോലീസിന്റെ അക്രമം; വിദ്യാർഥിക്ക് തലയ്ക്ക് പരിക്കേറ്റു.

Anjana

Updated on:

കോളേജ് ക്യാമ്പസിൽ പോലീസിന്റെ അക്രമം

കേരളത്തിലെ സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചതിനെത്തുടർന്ന് പോലീസിന്റെ അക്രമം. ക്യാമ്പസിനുള്ളിൽ പ്രവേശിച്ച വിദ്യാർഥികൾക്ക് നേരെയാണ്  പോലീസ് ലാത്തി പ്രയോഗിച്ചത്.

കൊല്ലത്തെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലാണ് ലാത്തിച്ചാർജ്ജ് നടന്നത്. തുടർന്ന് തലയ്ക്ക് പരിക്കേറ്റ വിദ്യാർഥിയെ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മിക്ക എൻജിനീയറിങ് കോളേജുകളിലും കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ പരീക്ഷ ഓൺലൈനാക്കണമെന്ന്  ആവശ്യപ്പെട്ട് കെഎസ്‌യു നിരാഹാര സമരം നടത്തുകയാണ്. എന്നാൽ ഇതൊന്നും കാണാത്ത മട്ടിലാണ് സാങ്കേതിക സർവകലാശാലയുടെ പ്രതികരണം.

യുജിസി മാർഗനിർദ്ദേശങ്ങളും എഐസിടിഇ നിർദ്ദേശങ്ങളും പാലിക്കാതെയാണ് സാങ്കേതിക സർവകലാശാല മുന്നോട്ടുപോകുന്നതെന്ന് വിദ്യാർത്ഥികൾ. അതേസമയം വിദ്യാർഥിസൗഹൃദമായ നിലപാടാണ് സാങ്കേതിക സർവകലാശാലയുടേതെന്നും  കുസാറ്റ് ഉൾപ്പെടെയുള്ള സർവ്വകലാശാലകൾ പരീക്ഷകൾ ഓഫ്‌ലൈനായിട്ടാണ് നടത്തിയതെന്നും സാങ്കേതിക സർവകലാശാല ചൂണ്ടിക്കാട്ടി.

എന്നാൽ കുസാറ്റിലുൾപ്പെടെ ഓൺലൈൻ പരീക്ഷയായിരുന്നെന്നും വിദ്യാർഥികളുടെ ആവശ്യം പരിഗണിക്കാത്ത സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ രാജിവയ്ക്കണമെന്നും  വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

Story Highlights: KTU Student injured by police during strike in TKM college.