
2032ലെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ബ്രിസ്ബെൻ വേദിയാകുമെന്ന് ഒളിമ്പിക്സ് കമ്മിറ്റി ഇന്ന് അറിയിച്ചു. ഒളിമ്പിക്സ് കൂടാതെ പാരാലിമ്പിക്സ്നും ബ്രിസ്ബേൻ വേദിയാകുന്നതാണ്. ടോക്കിയോയിൽ വെച്ചാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ പ്രഖ്യാപനം നടന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
   എതിരില്ലാതെയാണ് ഓസ്ട്രേലിയയിലെ പട്ടണത്തെ ഒളിമ്പിക്സ് വേദിയായി രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി തിരഞ്ഞെടുത്തത്. ഇതോടെ മൂന്നാം തവണയാണ് ഓസ്ട്രേലിയൻ ഭൂഖണ്ഡം ഒളിമ്പിക്സിന് സാക്ഷിയാകുന്നത്.
2024ൽ അമേരിക്കയിലെ ലോസ് ആഞ്ചൽസാണ് അടുത്ത ഒളിമ്പിക്സ് വേദിയാകുക. ശേഷം 2028ൽ പാരിസും ഒളിമ്പിക്സിന് സാക്ഷ്യം വഹിക്കും. പിന്നീടാണ് 2032ൽ ബ്രിസ്ബേൻ ഒളിമ്പിക്സ് വേദിയാകുക.
Story Highlights: Brisbane will host Olympics in 2032.
 
					 
 
     
     
     
     
     
     
     
     
     
    









