അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച കേസിൽ ശിൽപ ഷെട്ടിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു.

Anjana

Updated on:

അശ്ലീലചിത്ര നിർമ്മാണം രാജ് കുന്ദ്ര
 അശ്ലീലചിത്ര നിർമ്മാണം രാജ് കുന്ദ്ര
Photo Credit: Instagram

ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ മുംബൈയിൽ അറസ്റ്റ് ചെയ്തത്.

അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും അവ ആപ്പുകൾ വഴി വിതരണം ചെയ്യുകയും ചെയ്തതിനാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ തനിക്കു മേലുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ രാജ് കുന്ദ്ര കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും സമർപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ ക്രിക്കറ്റ് ടീമായ രാജസ്ഥാൻ റോയൽസിന്റെ  ഉടമസ്ഥാവകാശ തർക്കവും  ഐപിഎൽ വാതുവെപ്പിലെ പങ്കുമൊക്കെയായി രാജ് കുന്ദ്ര ഇത്തരത്തിൽ വിവാദത്തിൽ പെട്ടിട്ടുണ്ട്.

പ്രമുഖ മാസിക 2004ൽ  പുറത്തുവിട്ട ധനികരുടെ പട്ടികയിൽ 198ആം സ്ഥാനത്തായിരുന്നു രാജ് കുന്ദ്ര.

Story Highlights: Shilpa shetty’s husband arrested for making pornographic films.