ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി.

Anjana

ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി
ബ്രിട്ടണിൽ കോവിഡ്  നിയന്ത്രണങ്ങൾ നീക്കി

ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കി ബോറിസ് ജോൺസൺ  സർക്കാർ. ബ്രിട്ടനിലെ ജനങ്ങൾക്ക് ഇനി മാസ്‌കും സാമൂഹിക അകലവും ഇല്ലാതെ യാത്ര ചെയ്യാം.

നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ തന്നെ നൈറ്റ് ക്ലബ്ബുകൾക്കും ഇൻഡോർ ക്ലബ്ബുകൾക്കും അനുമതി നൽകി. വർക്ക് ഫ്രം ഹോം സംവിധാനവും ഒഴിവാക്കി. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ആൾക്കാരും വാക്സിൻ സ്വീകരിച്ചതിനാലാണ് ഇളവുകൾ അനുവദിച്ചതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.എന്നാൽ ആരോഗ്യപ്രവർത്തകർ അടക്കമുള്ളവരുടെ  എതിർപ്പ് അവഗണിച്ചാണ് സർക്കാരിന്റെ നീക്കം.

അതേസമയം ബ്രിട്ടനിലെ ആരോഗ്യമന്ത്രിക്ക് കോവിഡ്  സ്ഥിരീകരിച്ചതിനാൽ അദ്ദേഹം ക്വറന്റീനിലാണ്. സർക്കാർ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികളും ആരോഗ്യപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

പ്രതിദിനം അൻപതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യത്ത് ഇത്തരം ഇളവുകൾ നൽകുന്നതോടെ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് ഇവർ ആരോപിച്ചു. എന്നാൽ ഇപ്പോൾ ഇളവു നൽകിയില്ലെങ്കിൽ ഇനി ഒരിക്കലും നൽകാനാവില്ലെന്നാണ് ബോറിസ് ജോൺസൺ സർക്കാരിന്റെ നിലപാട്.

Story Highlights: Britain lifts all covid restrictions.