പെഗാസസ് ഫോൺ ചോർത്തൽ; കേന്ദ്ര മന്ത്രിമാരുടേതടക്കം വിവരം ചോർന്നു.

Anjana

പെഗാസസ് ഫോൺ ചോർത്തൽ
പെഗാസസ് ഫോൺ ചോർത്തൽ

കേന്ദ്ര മന്ത്രിമാരുടേതും മാധ്യമ പ്രവർത്തകരുടേയും അടക്കം വിവരങ്ങൾ ഇസ്രായേൽ ചാര സോഫ്റ്റ് വെയർ ആയ പെഗാസസ് ചോർത്തി.

കേന്ദ്ര സർക്കാരിനെതിരെ സുപ്രധാന വാർത്തകൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകരുടെ ഫോണുകളാണ് പെഗാസസ് ചോർത്തിയിരിക്കുന്നത്. ലിസ്റ്റിൽ മലയാളികളുമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

40 മാധ്യമപ്രവർത്തകരാണ് ഉള്ളത്. ഇവരെക്കൂടാതെ കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ സുപ്രീം കോടതി ജഡ്ജിമാർ ആർഎസ്എസ് നേതാക്കൾ എന്നിവരുടെയും വിവരങ്ങൾ പെഗാസസ് ചോർത്തി. കേന്ദ്രസർക്കാർ അറിവോടെയാണ് വിവരങ്ങൾ ചോർത്തിയെന്ന വാർത്ത കേന്ദ്ര സർക്കാർ നിഷേധിച്ചു.

കേന്ദ്രസർക്കാർ ആഭ്യന്തരമന്ത്രിയായ അമിത് ഷായുടെ മകൻറെ അനധികൃത സ്വത്ത് വർദ്ധനവിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്ത രോഹിണി സിംഗ് എന്ന മാധ്യമപ്രവർത്തകയുടെയും പേര് ഈ ലിസ്റ്റിലുണ്ട്. ദി വയറിന് വേണ്ടിയായിരുന്നു രോഹിണിയുടെ റിപ്പോർട്ട്.

റഫാൽ കരാറുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു കൊണ്ടുവന്നിരുന്ന ഇന്ത്യൻ എക്സ്പ്രസിലെ സുശാന്ത് സിംഗിന്റെ പേരും ലിസ്റ്റിൽ ഉണ്ട്.

കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി 300ഓളം പേരുടെ ഫോണ്‍ പെഗാസസ് ചോർത്തിയതാണ് വിവരം.

സർക്കാറിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവും ആണെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു.

16 മാധ്യമപ്രവർത്തകർ ഒരുമിച്ച് നടത്തിയ ഉദ്യമത്തിൽ ആണ് സുപ്രധാന വിവരങ്ങൾ പുറത്തുവന്നത്. സൗദിയിലെ വിമത മാധ്യമപ്രവർത്തകനായ ഖഷോകിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ ഉദ്യമം നടന്നത്.

ഇന്ത്യയിൽ നിന്നും ദി വയർ ആണ് ഈ ഉദ്യമത്തിൽ പങ്കാളി ആയത്. മുന്നൂറോളം പേരുടെ വിവരങ്ങൾ ചേർന്നിട്ടുള്ളതിൽ 40 മാധ്യമപ്രവർത്തകർ ആണുള്ളത്. മലയാളി മാധ്യമ പ്രവർത്തകൻ ജെ ഗോപീകൃഷ്ണൻറെ പേരും ഇതിൽ ഉണ്ടെന്നാണ് വിവരം.

ഇന്ത്യയിൽ നിലനിൽക്കുന്ന വ്യക്തമായ ഐടി നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് ഇത്തരത്തിൽ ഒരു ചോർച്ച നടന്നിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, സ്മൃതി ഇറാനി എന്നിവരുടെ ഫോണുകൾ ചോർത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നുണ്ട്.

അതേസമയം തങ്ങളുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തൽ നടത്തിയെന്നത് ശരിയല്ലെന്നും തങ്ങളുടെ സോഫ്റ്റ്‌വെയർ വാങ്ങി ഏതെങ്കിലും സ്ഥാപനങ്ങൾ ഉപയോഗിച്ചത് ആവാം എന്നാണ് പെഗാസസിന്റെ നിലപാട്.

Story Highlights: Israeli spy software Pegasus leaked information to Union ministers and journalists.