
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസിന്റെ പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് നാളെ ആരംഭിക്കും. നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഫ്ളാഗ് ഓഫ് ചെയ്യും.സ്ത്രീധന പ്രശ്നങ്ങൾ, സൈബർലോകത്തെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് രൂപീകരിച്ചത്. ഗാർഹിക പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയുന്നതിനുള്ള വിവരങ്ങൾ ലഭ്യമാകുന്ന പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുന്നു.
ഇതിനായി വീടുകൾതോറും സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കും. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംവിധാനമാണ് പിങ്ക് ബീറ്റ്.
ബസ് സ്റ്റാൻഡുകളിലും സ്കൂൾ-കോളേജ് പരിസരങ്ങളിലും എല്ലാം പിങ്ക് ബീറ്റ് സാന്നിധ്യം ഉറപ്പിക്കും. ഇതിനായി 14 ജില്ലകളിലും പിങ്ക് കൺട്രോൾ റൂം തുറക്കുന്നതാണ്.
തിരക്ക് കൂടിയ പ്രദേശങ്ങളിൽ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനുള്ള പിങ്ക് ഷാഡോ പട്രോള് ടീമും വനിതാ ഉദ്യോഗസ്ഥര് മാത്രം ഉള്പ്പെടുന്ന ബുള്ളറ്റ് പട്രോള് സംഘമായ പിങ്ക് റോമിയോയും പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നു.
പൊലീസിന്‍റെ മൊബൈല് ആപ്ലിക്കേഷനായ പോല്-ആപ്പ്, വനിതാസംരക്ഷണത്തിന് സഹായമായ നിര്ഭയം ആപ്പ് എന്നിവയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതും പദ്ധതിയിലുണ്ട്.
Story Highlights: pink protection project starts tomorrow