ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും.

ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും
ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും

കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹജ്ജ് കർമ്മങ്ങൾ ഇന്നാരംഭിക്കും. അറുപതിനായിരത്തോളം മലയാളികൾ ഉൾപ്പെടെയുള്ള ആഭ്യന്തര തീർഥാടകരാണ് ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനായി മക്കയിൽ എത്തിയിട്ടുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here


അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഹജ്ജ് കർമ്മങ്ങൾ മിനായിൽ താമസിക്കുന്നതോടെ ആരംഭിക്കും. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്നാ മന്ത്രം ഉരുവിട്ടു കൊണ്ടാണ് തീർഥാടകർ മിനായിലേക്ക് പോകുന്നത്.
‘അല്ലാഹുവേ, നിന്റെ വിളിക്ക് ഞാൻ ഉത്തരം നൽകുന്നു’ എന്നാണ് ഈ മന്ത്രത്തിന്റെ  അർത്ഥം.

വിശ്വാസികൾ ഹജ്ജ്നായുള്ള പ്രത്യേക വസ്ത്രം ധരിച്ച് മക്കയിലെത്തി വിശുദ്ധ കഅബയെ പ്രദക്ഷിണം വയ്ച്ചു. ശേഷം ഇന്നലെ രാത്രിയോടെ മിനായിലേക്ക് നീങ്ങിത്തുടങ്ങി.

ഹജ്ജിന്റെ ആദ്യ കർമ്മം ഇന്ന് പുലർച്ചെ മുതൽ നാളെ ഉച്ച വരെ മിനായിൽ താമസിക്കുക എന്നതാണ്. മിനായിലെ തമ്പുകളിലും ടവറുകളിലുമായി താമസിക്കുന്ന തീർഥാടകർ നാളത്തെ പ്രഭാത നിസ്കാരം വരെ പ്രാർത്ഥനകളിൽ മുഴുകും.

ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫാസംഗമം നാളെയാണ്. നാളെ ഉച്ചയ്ക്ക് മുമ്പ് അറഫയിൽ എത്തുന്ന തീർത്ഥാടകർ അറഫാ സംഗമം കഴിഞ്ഞ് രാത്രി മുസ്ദലിഫയിൽ താമസിക്കും. തുടർന്ന് ചൊവ്വാഴ്ച മിനായിൽ തിരിച്ചെത്തും.

പിന്നീട് മൂന്നു ദിവസം മിനായിൽ താമസിച്ച് ജംറകളിൽ കല്ലേറ് കർമം നിർവഹിക്കും. ഇതോടെ വ്യാഴാഴ്ച ഹജ്ജ് കർമ്മങ്ങൾ അവസാനിക്കും.

കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഹജ്ജ് കർമ്മങ്ങൾ നടക്കുന്നത്. 18നും 65നും ഇടയിൽ പ്രായമുള്ള കോവിഡ്  വാക്സിൻ എടുത്തവർക്ക് മാത്രമാണ് ഹജ്ജിന് അനുമതി ലഭിച്ചത്. നൂറുകണക്കിന് മലയാളികളും ഇത്തവണ ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുന്നുണ്ട്.

Story Highlights: Hajj begins today.

Related Posts
ടികെ സജീവ് കുമാർ സൊസൈറ്റി ഫോർ ന്യൂസ് ഡിസൈൻ ഡയറക്ടർ ബോർഡിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
TK Sajeev Kumar

ലോക മാധ്യമ കൂട്ടായ്മയായ സൊസൈറ്റി ഫോർ ന്യൂസ് ഡിസൈൻ ഡയറക്ടർ ബോർഡിലേക്ക് മലയാളി Read more

ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം; അനന്തു അജിയുടെ മരണത്തിൽ കേസെടുക്കാൻ നിയമോപദേശം
Anandu Aji suicide case

ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ മരണത്തിൽ Read more

ഛത്തീസ്ഗഡിലെ രണ്ട് പ്രദേശങ്ങൾ നക്സൽ മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ
Naxal Free Chhattisgarh

ഛത്തീസ്ഗഡിലെ അബുജ്മർ, നോർത്ത് ബസ്തർ എന്നീ പ്രദേശങ്ങൾ നക്സൽ മുക്തമായി പ്രഖ്യാപിച്ചു. 2026 Read more

വെള്ളാപ്പള്ളിയുടെ സംസ്കാരത്തിലേക്ക് താഴാനില്ല; ഗണേഷ് കുമാറിൻ്റെ മറുപടി
Ganesh Kumar reply

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. Read more

വനിതാ ശിശു സെല്ലിൽ ഫാമിലി കൗൺസിലർ നിയമനം: അപേക്ഷ ക്ഷണിച്ചു
Family Counselor Recruitment

സംസ്ഥാന വനിതാ ശിശു സെല്ലിൽ ജെൻഡർ അവയർനസ്സ് സ്റ്റേറ്റ് പ്ലാൻ സ്കീം പ്രകാരം Read more

തമിഴ്നാട് സ്വദേശിയെ Mill-ൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; Mill ഉടമ അറസ്റ്റിൽ
Mill owner arrested

തിരുവനന്തപുരം വട്ടിയൂർക്കാവിൽ തമിഴ്നാട് സ്വദേശിയായ തൊഴിലാളിയെ Mill-ൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. ശമ്പളം Read more

ശബരിമല സ്വര്ണക്കൊള്ള: സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ മിന്നല് പരിശോധന
Sabarimala gold case

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ SIT ചോദ്യം ചെയ്യുകയാണ്. ഇതിന്റെ ഭാഗമായി Read more

അർച്ചന കവി വീണ്ടും വിവാഹിതയായി; വരൻ റിക്ക് വർഗീസ്
Archana Kavi remarriage

നടി അർച്ചന കവി റിക്ക് വർഗീസിനെ വിവാഹം ചെയ്തു. അവതാരക ധന്യ വർമയാണ് Read more

നവ്യ നായരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ‘പാതിരാത്രി’ നാളെ തീയേറ്ററുകളിലേക്ക്
Pathirathri movie release

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പാതിരാത്രി' നാളെ Read more

2025-ൽ ആകാശത്ത് മൂന്ന് ധൂമകേതുക്കളുടെ സംഗമം; വാനനിരീക്ഷകർക്ക് വിസ്മയ കാഴ്ച
comet sighting

2025 ഒക്ടോബറിൽ ആകാശം വാനനിരീക്ഷകർക്ക് ഒരു വിരുന്നൊരുക്കുന്നു. ഒരേ ദിവസം മൂന്ന് ധൂമകേതുക്കളെയാണ് Read more