ഇന്ന് മണ്ടേല ദിനം.

ഇന്ന് മണ്ടേല ദിനം
ഇന്ന് മണ്ടേല ദിനം

കറുത്ത വർഗ്ഗക്കാർക്ക് നേരെയുള്ള വർണ്ണ വിവേചനങ്ങൾക്കെതിരെ ജീവിതാവസാനം വരെ പോരാടിയ നെൽസൺ മണ്ടേലയുടെ ജന്മദിനമാണ് മണ്ടേല ദിനമായി ആചരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കറുത്ത വർഗക്കാരുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി ശക്തമായി ശബ്ദമുയർത്തിയതിന്റെ പേരിൽ സ്വന്തം നാട്ടിൽ ഭീകരനെന്ന് മുദ്രകുത്തി 27 വർഷം തടവറ വാസം അനുഭവിച്ച വ്യക്തിയാണ് മണ്ടേല.

പലപ്പോഴും ഏകാന്തവാസം അനുഭവിക്കേണ്ടിവന്ന മണ്ടേല മരിച്ചു എന്നു വരെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അപ്പോഴെല്ലാം പോരാട്ടവഴിയിൽ നിന്നും പിന്നോട്ടില്ലെന്ന് ദൃഢനിശ്ചയം ആയിരുന്നു മണ്ടേലക്ക്. പോരാട്ടങ്ങൾക്ക് അവസാനം ചരിത്രം അയാളെ കുറ്റവിമുക്തനാക്കി.

1994ൽ കറുത്ത നിറം ഉള്ളവനും തുല്യാവകാശം ആയി ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡണ്ടായി. അനുരഞ്ജനത്തിന്റെ പ്രവാചകനായി. മണ്ടേലയുടെ മാർഗ്ഗദീപം ഗാന്ധിജിയായിരുന്നു.

1993 ലെ നൊബേൽ പുരസ്കാരം, ഇന്ത്യയുടെ ഭാരതരത്ന, അമേരിക്കയുടെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, സോവിയറ്റ് യൂണിയനിൻറെ ഓർഡർ ഓഫ് ലെനിൻ, 300ലധികം രാജ്യാന്തര പുരസ്കാരങ്ങൾ എന്നിവ ലഭിച്ചു.

  ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യം; പലായനത്തിന് ഒരുങ്ങി ജനങ്ങൾ

2009ലാണ് ഐക്യരാഷ്ട്രസഭ കറുത്തവനും സ്വപ്നം കാണാൻ അവകാശം ഉണ്ടെന്ന് ലോകത്തെ പഠിപ്പിച്ച മണ്ടേലയുടെ ജന്മദിനം മണ്ടേല ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ദിനാചരണം നടത്തപ്പെടുന്ന അപൂർവതയ്ക്ക് അന്ന് ലോകം സാക്ഷിയായി.

Long Walk to Freedom, സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട യാത്ര എന്നതാണ് മണ്ടേലയുടെ ആത്മകഥ. 2013 ഡിസംബർ അഞ്ചിന് മണ്ടേല ലോകത്തോട് വിടപറഞ്ഞു. മണ്ടേലയുടെ 103 ആം ജന്മ ദിനമാണിന്ന്.

Story Highlights: Birthday of Nelson Mandela, who fought against apartheid till the end of his life.

Related Posts
രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയും കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളും
Vote Adhikar Yatra

രാഹുൽ ഗാന്ധി ബിഹാറിൽ നടത്തുന്ന വോട്ട് അധികാർ യാത്ര രാജ്യമെമ്പാടും ശ്രദ്ധ നേടുന്നു. Read more

ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണ; സ്റ്റാലിനെതിരെ ബിജെപി
Global Ayyappa Sangamam

ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണ അറിയിച്ചു. എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ Read more

  ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യം; പലായനത്തിന് ഒരുങ്ങി ജനങ്ങൾ
കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം സെപ്റ്റംബർ 2-ന്

കേരള സർവകലാശാലയിൽ സെപ്റ്റംബർ 2-ന് സിൻഡിക്കേറ്റ് യോഗം ചേരും. രണ്ട് മാസത്തെ ഇടവേളയ്ക്ക് Read more

വിജ്ഞാന കേരളം പദ്ധതി: ഒരു ലക്ഷം തൊഴിലവസരങ്ങളുമായി സർക്കാർ
Vijnana Keralam Project

വിജ്ഞാന കേരളം പദ്ധതിയിലൂടെ ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകി ചരിത്രം സൃഷ്ടിക്കാൻ Read more

തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ ലഹരി ഉപയോഗിച്ച് വിദ്യാർത്ഥികളുടെ സംഘർഷം; എട്ട് പേർ പിടിയിൽ

തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ ലഹരി ഉപയോഗിച്ച് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായി. തട്ടത്തുമല ഗവൺമെന്റ് ഹയർ Read more

സിനിമ നിർമ്മാതാവായതിനെക്കുറിച്ച് തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു
Maniyanpilla Raju producer

നടൻ മണിയൻപിള്ള രാജു സിനിമ നിർമ്മാതാവായതിനെക്കുറിച്ച് പറയുന്നു. പ്രിയദർശൻ, ശ്രീനിവാസൻ, ശങ്കർ തുടങ്ങിയവരുമായി Read more

  ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യം; പലായനത്തിന് ഒരുങ്ങി ജനങ്ങൾ
‘പെങ്ങമ്മാർ ആരും ഉണ്ടായിരുന്നില്ലേ..’; പ്രേമത്തിലെ ഡയലോഗ് ഓർത്തെടുത്ത് അൽത്താഫ് സലിം
Premam movie dialogue

അൽത്താഫ് സലിം 'പ്രേമം' സിനിമയിലെ ഡയലോഗ് ഓർത്തെടുക്കുന്നു. ഷറഫുദ്ദീന്റെ കഥാപാത്രമായ ഗിരിരാജൻ കോഴിയോട് Read more

പാൽ വില ഉടൻ കൂട്ടേണ്ടതില്ല; ഓണം വരെ കാത്തിരിക്കാമെന്ന് മിൽമ ചെയർമാൻ

പാൽ വില വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു. Read more

പ്രവചനങ്ങളെ അപ്രസക്തമാക്കി ഇന്ത്യൻ ജിഡിപി; വളർച്ച 7.8 ശതമാനം
Indian GDP growth

ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചാ പ്രവചനങ്ങൾ തെറ്റിച്ച് കുതിപ്പ് തുടരുന്നു. 2025-26 സാമ്പത്തിക വർഷത്തിലെ Read more

തായ്ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി; കാരണം ഇതാണ്
Paetongtarn Shinawatra

ധാർമികത ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തായ്ലൻഡ് പ്രധാനമന്ത്രി പെയ്തോങ്താന് ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി. Read more