പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം: ഗർഭിണിയെന്ന് കണ്ടെത്തൽ, സഹപാഠിയുടെ രക്തസാമ്പിൾ പരിശോധിക്കും

Anjana

Plus Two student death investigation

പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. മരണശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയുടെ സുഹൃത്ത് കൂടിയായ 17-കാരന്റെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഗർഭസ്ഥ ശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള അന്വേഷണമാണ് നിലവിൽ പൊലീസ് നടത്തുന്നത്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയുണ്ടാകുമെന്നാണ് സൂചന. ആദ്യം അസ്വാഭാവിക മരണമെന്ന നിലയിലായിരുന്നു കേസെടുത്തിരുന്നതെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ പോക്സോ നിയമപ്രകാരം കേസെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നവംബർ 22-ാം തീയതി പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. പെൺകുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. അമിതമായ അളവിൽ പെൺകുട്ടി മരുന്ന് കഴിച്ചുവെന്നും സംശയമുണ്ട്.

Story Highlights: Plus Two student’s death investigation reveals pregnancy, DNA tests underway

Leave a Comment