പാലായിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനമായ ശിക്ഷ വിധിച്ചിരിക്കുകയാണ്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിഴിഞ്ഞം സ്വദേശി യഹിയ ഖാന് 15 വർഷം കഠിന തടവും, ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2008-ൽ പാലായിൽ വച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. വീടുകൾ തോറും പാത്ര കച്ചവടവുമായി നടന്നിരുന്ന പ്രതി, വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
കോടതി വിശദമായ വാദം കേട്ട ശേഷം അതിവേഗമാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 376 പ്രകാരം പത്തുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും, ഐപിസി 450 പ്രകാരം മൂന്നുവർഷം കടന്നു തടവും 10000 രൂപ പിഴയും, SC-ST ആക്ട് പ്രകാരം രണ്ടുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് യഹ്യ ഖാനെ അറസ്റ്റ് ചെയ്തെങ്കിലും, പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോയി.
പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ, മലപ്പുറം എന്നീ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം വിദേശത്തേക്ക് കടന്നതായി കണ്ടെത്തി. തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ ഷാർജയിൽ നിന്നും കഴിഞ്ഞ മാർച്ചിൽ പ്രതിയെ പിടികൂടി. 12 വർഷങ്ങൾക്ക് ശേഷം പ്രതിയെ പിടികൂടി നിയമത്തിനു മുന്നിൽ എത്തിച്ചത് ശിക്ഷ വാങ്ങി നൽകിയതും ഈ കേസിലെ പ്രധാന വഴിത്തിരിവായി.
Story Highlights: Man sentenced to 15 years imprisonment for molesting mentally challenged girl in Pala, Kerala