പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തേങ്കുറിശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷിച്ചത്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയും കുടുംബാംഗങ്ങളും പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2020ലാണ് ഈ ദാരുണമായ സംഭവം നടന്നത്. ഹരിത എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ പിതാവ് പ്രഭുകുമാറും അമ്മാവന്‍ സുരേഷ് കുമാറും ചേര്‍ന്ന് ഡിസംബര്‍ 25ന് അനീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് 88ആം ദിവസമായിരുന്നു ഈ അരുംകൊല നടന്നത്.
കൃത്യം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെ 24 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു. ശനിയാഴ്ച കേസ് പരിഗണിച്ച കോടതി ശിക്ഷ വിധി തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പ്രഖ്യാപിച്ച വിധിയിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷയായി നൽകി.
Story Highlights: Palakkad court sentences two accused to life imprisonment in Thenkurissi honour killing case