പാലക്കാട് തേങ്കുറിശ്ശിയിൽ നടന്ന ദുരഭിമാന കൊലപാതകത്തിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. അനീഷിന്റെ ഭാര്യയുടെ പിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷ് കുമാറും കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ നാളെ പ്രസ്താവിക്കും.
2020 ഡിസംബർ 25-നാണ് തേങ്കുറുശ്ശി സ്വദേശി അനീഷ് കൊല്ലപ്പെട്ടത്. സാമ്പത്തികമായും ജാതിപരമായും മേൽത്തട്ടിലുള്ള ഹരിത എന്ന പെൺകുട്ടിയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഹരിതയുടെ വീട്ടുകാർ വിവാഹത്തിന് എതിരായിരുന്നു.
അതേസമയം, തന്റെ മകനെ കൊലപ്പെടുത്തിയ പ്രതികൾക്ക് കൊലക്കയർ വാങ്ങി നൽകണമെന്ന് അനീഷിന്റെ പിതാവ് ട്വന്റി ഫോറിനോട് പറഞ്ഞു. ഈ കേസ് കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു.
Story Highlights: Court convicts accused in Thenkurissi honor killing case in Palakkad, Kerala