പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

നിവ ലേഖകൻ

minor girl sexual assault Thiruvalla

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂർ വള്ളംകുളം പുത്തൻ പറമ്പിൽ വീട്ടിൽ നിന്നും കവിയൂർ കോട്ടൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പുത്തൻ പറമ്പിൽ അനീഷ്കുര്യനാണ് പിടിയിലായത്. കുട്ടി പഠിക്കാൻ പോയപ്പോൾ മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും സ്കൂട്ടറിൽ കയറ്റിക്കൊണ്ട് പോയി ഇയാളുടെ അമ്മയുടെ വെങ്കോട്ടയിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞദിവസം തിരുവല്ല പൊലീസിൽ കുട്ടി മൊഴിനൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശാനുസരണം പ്രതിക്കായുള്ള തിരച്ചിൽ എസ് എച്ച് ഓയുടെ നേതൃത്വത്തിലുള്ള സംഘം ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് ഞാലിക്കണ്ടത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു.

വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. കുട്ടിയുടെ ആധാർ കാർഡ്, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ ഇയാൾ കൈക്കലാക്കിയിരുന്നു. ഈ രേഖകൾ റാന്നി അങ്ങാടി പേട്ടയിലെ സ്വകാര്യ വ്യക്തിയുടെ കടമുറിക്കുള്ളിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു.

  ലഹരിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി സർക്കാർ; 'നോ ടു ഡ്രഗ്സ്' പ്രചാരണത്തിന് തുടക്കം

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും, തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. കുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Highlights: Minor girl kidnapped and sexually assaulted by youth in Thiruvalla, Kerala; suspect arrested

Related Posts
കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

കൊൽക്കത്തയിൽ യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ
Kolkata rape case

കൊൽക്കത്തയിൽ 24-കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിലായി. ലൈംഗികാതിക്രമം വീഡിയോയിൽ പകർത്തി Read more

  വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
vegetable theft lynching

ത്രിപുരയിലെ ധലായിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് Read more

മുംബൈയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ
sexual assault case

മുംബൈയിൽ 16 വയസ്സുള്ള വിദ്യാർത്ഥിയെ ആഡംബര ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക Read more

അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

Leave a Comment