കർണാടകയിലെ മംഗളൂരുവിൽ വ്യവസായി ബി എം മുംതാസ് അലിയുടെ മരണവുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികൾ അറസ്റ്റിലായി. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംതാസ് അലിയുടെ സഹോദരൻ ഹൈദർ അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നഗ്ന ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി അൻപത് ലക്ഷം രൂപ തട്ടിയെടുത്തുവെന്നും വീണ്ടും പണം ആവശ്യപ്പെട്ടുവെന്നുമാണ് പരാതിയിൽ പറയുന്നത്.
ഞായറാഴ്ച രാവിലെയാണ് മുംതാസ് അലിയെ കാണാതായത്. പുലർച്ചെ വീട്ടിൽ നിന്ന് പുറത്തേക് പോയ അദ്ദേഹത്തെ കാണാനില്ലെന്ന് മകൾ പരാതി നൽകിയതോടെ അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇദ്ദേഹത്തിന്റെ ബിഎംഡബ്ള്യു കാർ കുളൂർ പാലത്തിന് സമീപം തകർന്ന നിലയിൽ കണ്ടെത്തി. പിന്നീട് പാലത്തിനടിയില് നിന്ന് മുംതാസ് അലിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളിൽ മറ്റ് നാലുപേർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മുങ്ങല് വിദഗ്ധനായ ഈശ്വര് മല്പെയുള്പ്പെട്ട സംഘവും എന്ഡിആര്എഫും ചേര്ന്ന് നടത്തിയ തിരച്ചിലിലാണ് മുംതാസിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Highlights: Malayali couple arrested in connection with businessman’s death in Mangaluru, Karnataka