വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അമ്മയും മകനും അറസ്റ്റിൽ

Anjana

overseas job fraud arrest Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കമ്പനി ഉടമകളായ അമ്മയും മകനും അറസ്റ്റിലായി. ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന ബ്രൂക്ക്‌പോർട്ട് ട്രാവൽ ആൻഡ് ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനം നടത്തുന്ന ഡോൾസി ജോസഫൈൻ സജുവിനെയും മകൻ രോഹിത് സജുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സ്ഥാപനം ഡോൾസി ജോസഫൈൻ സജുവും ഭർത്താവും, മകനും ചേർന്നാണ് നടത്തുന്നത്.

വിദേശരാജ്യങ്ങളിൽ ജോലിവാഗ്ദാനം ചെയ്ത് 43 പേരാണ് വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിലാണ് ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രി ഓഫീസ് കെട്ടിടത്തിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനിടെ കെട്ടിട ഉടമ അറിയിച്ച വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Also Read: ഐഫോണ്‍ ക്യാഷ്ഓണ്‍ ഡെലിവറിയായി ഓര്‍ഡര്‍ ചെയ്തു; ഫോണുമായെത്തിയ ഡെലിവറി ബോയിയെ ക്രൂരമായികൊലപ്പെടുത്തി കനാലില്‍ തള്ളി, സംഭവം യുപിയില്‍

Story Highlights: Mother and son arrested for defrauding millions by promising overseas jobs through their travel and logistics company in Kerala.

Leave a Comment