തൃശൂരിലെ എടിഎം കവർച്ചാ സംഘത്തെ തമിഴ്‌നാട് പൊലീസ് പിടികൂടി; ഒരാൾ വെടിയേറ്റ് മരിച്ചു

Anjana

Thrissur ATM robbery gang caught

തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘത്തെ തമിഴ്‌നാട് പൊലീസ് പിടികൂടി. നാമക്കൽ കുമാരപാളയത്തുവച്ചാണ് സംഘത്തെ പിടികൂടിയത്. പൊലീസും കവർച്ചാ സംഘവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മോഷ്ടാക്കളിലൊരാൾ വെടിയേറ്റ് മരിച്ചു. ഹരിയാന സ്വദേശികളായ ആറുപേരാണ് പിടിയിലായത്. സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്.

കേരളത്തിൽ നിന്നും കണ്ടെയ്‌നറിൽ മോഷണത്തിന് ഉപയോഗിച്ച കാറുൾപ്പെടെ കയറ്റി രക്ഷപ്പെട്ട സംഘത്തെ തമിഴ്‌നാട് പൊലീസ് പിന്തുടർന്നു. അമിതവേഗതയിലായിരുന്ന കണ്ടെയ്‌നർ മറ്റ് രണ്ട് കാറുകളിലും നാലു ബൈക്കുകളിലും ഇടിക്കുകയും ചെയ്തു. ലോറിയിൽ നിന്നും നിരവധി ആയുധങ്ങളും കവർച്ച ചെയ്ത 65 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാറിലെത്തിയ നാലംഗ സംഘമാണ് മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് പണം കവർന്നത്. സിസിടിവി ക്യാമറകളിൽ കറുത്ത പെയ്ന്റ് സ്‌പ്രേ ചെയ്ത ശേഷമായിരുന്നു കവർച്ച. ഈ സംഘത്തെയാണ് തമിഴ്‌നാട് പൊലീസ് പിടികൂടിയത്.

Story Highlights: ATM robbery gang from Thrissur caught by Tamil Nadu police, one killed in shootout

Leave a Comment