തൃശ്ശൂർ എടിഎം കൊള്ളക്കാർ തമിഴ്നാട്ടിൽ പിടിയിൽ; ഒരാൾ വെടിയേറ്റ് മരിച്ചു

Anjana

Thrissur ATM robbery

തൃശ്ശൂരിലെ എടിഎം കൊള്ളക്കാർ തമിഴ്നാട്ടിലെ നാമക്കലിൽ നിന്ന് അറസ്റ്റിലായി. ആറംഗ സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ വെടിയേറ്റ് മരിച്ചു. മറ്റൊരാൾക്ക് പരുക്കേറ്റു. പ്രതികളെ പിടികൂടിയ ശേഷം പൊലീസ് വിശദമായി ചോദ്യം ചെയ്യും.

മോഷണ ശ്രമത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാർ കണ്ടയ്നറിനുള്ളിൽ നിന്നും കണ്ടെത്തി. രണ്ടു ബൈക്കുകൾ കണ്ടൈനർ ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. തമിഴ്നാട് പൊലീസ് പിന്തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. സംഘർഷത്തിനിടയിൽ പൊലീസ് സ്വയരക്ഷക്കായി വെടിയുതിർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃശൂരിലെ മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവർച്ച. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തു. മൂന്ന് എടിഎമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.

Story Highlights: Thrissur ATM robbery gang arrested in Tamil Nadu, one killed in police encounter

Leave a Comment