Headlines

Crime News

അനുമതിയില്ലാതെ 17 വർഷം പ്രവർത്തിച്ച EY കമ്പനിക്കെതിരെ തൊഴിൽ വകുപ്പ് നടപടി തുടങ്ങി

അനുമതിയില്ലാതെ 17 വർഷം പ്രവർത്തിച്ച EY കമ്പനിക്കെതിരെ തൊഴിൽ വകുപ്പ് നടപടി തുടങ്ങി

കൊച്ചി കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ പേരയിൽ ജോലി സമ്മർദ്ദത്തെ തുടർന്ന് മരിച്ച സംഭവത്തിൽ EY കമ്പനിക്കെതിരെ തൊഴിൽ വകുപ്പ് നടപടി തുടങ്ങി. പൂനെയിലെ കമ്പനിയുടെ ഓഫീസ് 17 വർഷം അനുമതികളില്ലാതെയാണ് പ്രവർത്തിച്ചതെന്ന് തൊഴിൽ വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ കമ്പനിക്ക് നോട്ടീസും നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2007ൽ പൂനെയിൽ ഓഫീസ് തുടങ്ങിയ കമ്പനി 17 വർഷത്തിന് ശേഷം 2024 ഫെബ്രുവരിയിലാണ് തൊഴിൽ വകുപ്പിനെ അനുമതികൾക്കായി സമീപിച്ചത്. എന്നാൽ വകുപ്പ് ഈ അപേക്ഷ നിരസിക്കുകയും ചെയ്തു. അന്നയുടെ മരണത്തിന് പിന്നാലെ പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് തൊഴിൽ വകുപ്പ് പരിശോധന നടത്തിയതും നോട്ടീസ് നൽകിയതും. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൻറെ പരിധിയിൽ ജീവനക്കാരുടെ പരമാവധി തൊഴിൽ സമയം ദിവസം 9 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമായി നിശ്ചയിച്ചിട്ടുണ്ട്. ഇത് കമ്പനിയിൽ നടപ്പായിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.

അന്നയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് രെജിസ്റ്റർ ചെയ്തിരുന്നു. കേസിൽ നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകിയിരുന്നു. അമിത ജോലിഭാരം മൂലമാണ് അന്ന മരിച്ചതെന്ന് മാതാപിതാക്കൾ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നടപടി. ജൂലൈ 20ന് പൂനെയിലെ താമസസ്ഥലത്ത് ഹൃദയസ്തംഭനം മൂലമാണ് അന്ന മരണപ്പെട്ടത്. അന്നയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചിരുന്നു.

Story Highlights: EY office in Pune operated for 17 years without permission, labor department initiates action

More Headlines

ചാലക്കുടിയിൽ ബേക്കറി മാലിന്യക്കുഴിയിൽ ഇറങ്ങിയ രണ്ടുപേർ ദാരുണമായി മരിച്ചു
72 ദിവസങ്ങൾക്ക് ശേഷം അർജുന്റെ ലോറി കണ്ടെത്തി; വികാരാധീനനായി മനാഫ്
ഷിരൂരിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി; മൃതദേഹം ലോറിക്കുള്ളിൽ
യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള സിദ്ദിഖിന്റെ പഴയ പ്രസ്താവനകൾ വൈറലാകുന്നു
മണ്ണാർക്കാട് ആദിവാസിയുവതി കൊലക്കേസ്: പ്രതി രങ്കസ്വാമി കുറ്റക്കാരനെന്ന് കോടതി
നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിന്റെ വ്യാപക തിരച്ചിൽ; സംസ്ഥാനത്തിനു പുറത്തും അന്വേഷണം
ബലാത്സംഗ കേസിൽ ഇടവേള ബാബു അറസ്റ്റിൽ; മുൻകൂർ ജാമ്യത്തിൽ വിട്ടയച്ചു
പുതിയ ഫോൺ വാങ്ങിയതിന് 'സമോസ പാർട്ടി' നൽകാത്തതിന് 16 കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി
ബലാത്സംഗ കേസ്: സിദ്ദിഖിന്റെ ജാമ്യാപേക്ഷയ്ക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ

Related posts

Leave a Reply

Required fields are marked *