പെരുമ്പാവൂർ ബിവറേജിന് മുന്നിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ മുടിക്കൽ സ്വദേശി ഷംസുദ്ദീൻ മരണമടഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഷംസുദ്ദീൻ അവിടെ വച്ചാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ആക്രമണത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.
Also Read: