Headlines

Crime News, Kerala News

ചേർത്തലയിൽ കാണാതായ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകം സമ്മതിച്ച് പ്രതി

ചേർത്തലയിൽ കാണാതായ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകം സമ്മതിച്ച് പ്രതി

ചേർത്തലയിൽ നിന്ന് കാണാതായ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മാതാവിന്റെ ആൺസുഹൃത്തായ രതീഷിന്റെ വീട്ടിലെ ശുചിമുറിയിലെ അറയിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി രതീഷ് പൊലീസിനോട് സമ്മതിച്ചു. രതീഷിന്റെ വീടിന് സമീപത്തെ പൊന്തക്കാട്ടിൽ കുഞ്ഞിനെ എത്തിക്കുമ്പോൾ പൊതിഞ്ഞിരുന്ന തുണിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ചേർത്തല കെ.വി.എം. ആശുപത്രിയിൽ യുവതി പ്രസവിച്ചത്. പള്ളിപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന യുവതിയുടെ വീട്ടിൽ ആശാ വർക്കർ എത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്. തൃപ്പൂണിത്തുറയിലുള്ള മറ്റൊരാൾക്ക് കുഞ്ഞിനെ വിറ്റെന്നാണ് യുവതി ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവതി പ്രസവിച്ച വിവരം പൊലീസ് സ്ഥിരീകരിച്ചു.

യുവതി ഗർഭിണിയായ വിവരം വീട്ടുകാരിൽ നിന്നും മറച്ചുവെക്കുകയായിരുന്നു. വയറ്റിൽ മുഴയാണെന്നാണ് വീട്ടിൽ പറഞ്ഞത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി പോകുമ്പോൾ യുവതിയുടെ കൂടെ ഉണ്ടായിരുന്നത് ഭർത്താവല്ല, മറിച്ച് മറ്റൊരു യുവാവാണെന്നും പൊലീസ് സ്ഥിരീകരിച്ചു. വളർത്താൻ നിവൃത്തിയില്ലാത്തതിനാലാണ് കുഞ്ഞിനെ വിറ്റതെന്നാണ് യുവതി ആദ്യം പറഞ്ഞതെന്ന് വാർഡ് മെമ്പർ ഷിൽജ വ്യക്തമാക്കിയിരുന്നു.

Story Highlights: Newborn’s body found in Cherthala, mother’s male friend confesses to murder

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ

Related posts

Leave a Reply

Required fields are marked *