വ്ലോഗറെ സ്ത്രീകൾ മർദ്ദിച്ചു; നഗ്ന വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപണം

Anjana

vlogger attacked Palakkad

അട്ടപ്പാടി കോട്ടത്തറ സ്വദേശിയായ വ്ലോഗർ മുഹമ്മദലി ജിന്നയെ തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീകളുടെ സംഘം കെട്ടിയിട്ട് മർദ്ദിച്ചു. സ്ത്രീകളുടെ നഗ്ന വീഡിയോകൾ അനുമതിയില്ലാതെ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. റൊമാന്റിക്ക് ജിന്ന ഒഫീഷ്യൽ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ചിരുന്നത്.

തമിഴ്നാട്ടിൽ നിന്നുള്ള ചാരിറ്റി പ്രവർത്തകരായ സ്ത്രീകളെക്കുറിച്ചും വ്ലോഗർ അസഭ്യവർഷം നടത്തിയിരുന്നു. ഇന്ന് ജിന്നയുടെ കടയിലെത്തിയ സ്ത്രീകളുടെ സംഘം അദ്ദേഹത്തെ പൊതിരെ തല്ലുകയായിരുന്നു. നാട്ടുകാർക്ക് പതിയെയാണ് സംഭവത്തിന്റെ വിശദാംശങ്ങൾ മനസ്സിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ജിന്നയ്ക്കും അദ്ദേഹത്തെ മർദ്ദിച്ച സ്ത്രീകൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം വലിയ ചർച്ചയായിരിക്കുകയാണ്, പ്രത്യേകിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കൊണ്ട്.