പെരുമ്പാവൂർ കൊലപാതകം: അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേയ്ക്കെതിരെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവ്

Anjana

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിക്കെതിരെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവ് രംഗത്തെത്തി. തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കണമെന്നും പ്രതിയെ തൂക്കിക്കൊല്ലണമെന്നും മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വധശിക്ഷ റദ്ദാക്കണമെന്ന ഹർജിയെന്ന് മാതാവ് ആരോപിച്ചു.

ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചാണ് വധശിക്ഷയ്ക്ക് സ്റ്റേ അനുവദിച്ചത്. വിചാരണക്കോടതി നടപടി ശരിവച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരായി സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹൈക്കോടതിയും ശിക്ഷ ശരിവച്ചിരുന്നു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലും കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് മാതാവ് പ്രകടിപ്പിച്ചത്.