Headlines

Crime News, Education, Kerala News

സിദ്ധാർത്ഥൻ്റെ മരണം: ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ റിപ്പോർട്ട് ഗവർണർക്ക് സമർപ്പിച്ചു

സിദ്ധാർത്ഥൻ്റെ മരണം: ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ റിപ്പോർട്ട് ഗവർണർക്ക് സമർപ്പിച്ചു

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോ​ഗിച്ച ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ റിപ്പോർട്ട് ഗവർണർക്ക് സമർപ്പിച്ചു. രാജ് ഭവനിൽ എത്തിയാണ് കമ്മീഷൻ റിപ്പോർട്ട് കൈമാറിയത്. സിദ്ധാർത്ഥന്റെ മരണത്തിൽ വൈസ് ചാൻസിലർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. പരാതി ഉയർന്നിട്ടും സമയബന്ധിതമായി വിസി നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാർച്ചിലാണ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി ​ഗവർണർ നിയമിച്ചത്. വിസിയായിരുന്ന എം ആർ ശശീന്ദ്രനാഥിനെ ഗവർണർ പുറത്താക്കിയിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിൽ 20 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർത്ഥൻ ജീവനൊടുക്കിയെന്നാണ് കേസ്. ഈ സംഭവത്തിൽ സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കമ്മീഷൻ റിപ്പോർട്ടിൽ വിശദമായി പരാമർശിക്കുന്നുണ്ട്.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts