മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് തമിഴ് യുവതിയുടെ പ്രതികാരം ; ആസിഡ് ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമം.

നിവ ലേഖകൻ

attacking young man with Acid
attacking young man with Acid

ചെന്നൈ : മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.തിരുവനന്തപുരം കൊടിപുരത്തെ ആർ. രാഗേഷിനെയാണ് (30) കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവർ നഗർ സ്വദേശിയായ പി. ജയന്തി( 27) ആസിഡും കത്തിയും ഉപയോഗിച്ച് ആക്രമണത്തിനു ഇരയാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുബായിലെ ഒരു കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും ഏറെ കാലമായി അടുപ്പത്തിലായിരുന്നു.ഭർത്താവുമായി വേർപിരിഞ്ഞ ജയന്തി രാഗേഷിനോടൊപ്പമാണ് താമസിച്ചിരുന്നത്.കഴിഞ്ഞ ജൂലായ് മാസം തന്റെ സഹോദരിയുടെ വിവാഹത്തിനായ് രാഗേഷ് നാട്ടിലെത്തുകയും തുടർന്ന് രാകേഷ് വിവാഹിതനാവുകയും ചെയ്തു.

എന്നാൽ ഇക്കാര്യം ജയന്തിയെ അറിയിച്ചിരുന്നില്ല.ഇതിനിടെ ജയന്തിയും നാട്ടിലെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും പീളമേട്ടിലെ ഒരു സർവ്വീസ് അപ്പാർട്മെന്റിൽ വെച്ച് കാണാൻ തീരുമാനിക്കുകയും ഇവിടെ എത്തിയ ജയന്തി രാകേഷിനോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

എന്നാൽ രാകേഷ് വിവാഹിതനായ കാര്യം ജയന്തിയെ അറിയിച്ചതോടെ ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ജയന്തി രാഗേഷിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയുമായിരുന്നു.കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.തുടർന്ന് ജയന്തിയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

  വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ്: കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തം

ഇരുവരുടേയും ആരോഗ്യ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.രാഗേഷ് തന്നിൽ നിന്ന് 18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ജയന്തി പോലീസിൽ പരാതി നൽകി.

Story highlight : Woman tried to commit suicide after attacking young man with Acid.

Related Posts
വഖഫ് വിഷയത്തിൽ ബിജെപി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു: കെ സി വേണുഗോപാൽ
Waqf Board

വഖഫ് ബോർഡ് വിഷയത്തിൽ ബിജെപി സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതായി കെ സി വേണുഗോപാൽ Read more

ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോ ചിത്രീകരിച്ചതിന് യുവതിക്കെതിരെ കേസ്
Guruvayur temple video

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ചതിന് ജസ്ന സലീമിനെതിരെ കേസെടുത്തു. ഹൈക്കോടതി ഉത്തരവ് Read more

ഓൺലൈൻ ലോൺ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്
online loan scam

സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമാകുന്ന ലോൺ തട്ടിപ്പിനെതിരെ കേരള പോലീസ് മുന്നറിയിപ്പ് നൽകി. ബ്ലാക്ക് ലൈൻ Read more

  എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേർ കസ്റ്റഡിയിൽ
കോഴിക്കോട് രൂപത ഇനി അതിരൂപത; ഡോ. വർഗീസ് ചക്കാലക്കൽ ആർച്ച് ബിഷപ്പ്
Kozhikode Archdiocese

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായി Read more

ഹോസ്റ്റലിലേക്ക് സ്യൂട്ട്കേസില് പെണ്കുട്ടി: വിദ്യാര്ത്ഥിയുടെ കുസൃതിയെന്ന് സര്വകലാശാല
Girl hidden in suitcase

ഹരിയാനയിലെ ഒരു സര്വകലാശാല ഹോസ്റ്റലിലേക്ക് സ്യൂട്ട്കേസിലൊളിപ്പിച്ച് പെണ്കുട്ടിയെ കടത്താന് ശ്രമം. സെക്യൂരിറ്റി ജീവനക്കാരാണ് Read more

ഇൻസ്റ്റാഗ്രാം റീലുകളിൽ പുതിയ ഫീച്ചർ; ലോക്ക് ചെയ്ത റീലുകൾ കാണാൻ രഹസ്യ കോഡ്
Instagram locked reels

ഇൻസ്റ്റാഗ്രാം റീലുകളിൽ ലോക്ക് ചെയ്ത റീലുകൾ എന്ന പുതിയ സവിശേഷത അവതരിപ്പിക്കുന്നു. ഒരു Read more

മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയുടെ ശബ്ദസാമ്പിളുകൾ ശേഖരിക്കാൻ എൻഐഎ
Tahawwur Rana

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ ശബ്ദസാമ്പിളുകൾ എൻഐഎ ശേഖരിക്കും. അന്വേഷണ Read more

  ലഹരിവിരുദ്ധ പോരാട്ടത്തിന് കേരളം ഒരുങ്ങുന്നു: മുഖ്യമന്ത്രി
ഐക്യു Z10 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
iQOO Z10 launch

ഐക്യുവിന്റെ പുതിയ സ്മാർട്ട്ഫോൺ ശ്രേണിയായ Z10 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മികച്ച Read more

തൃശ്ശൂർ പൂരം വെടിക്കെട്ട്: നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
Thrissur Pooram fireworks

തൃശ്ശൂർ പൂരത്തിലെ വെടിക്കെട്ട് നിയമാനുസൃതമായി നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വായു ഗുണനിലവാരം Read more

സുപ്രീംകോടതി വിധി ഗവർണർമാർക്ക് വഴികാട്ടിയാകണം: എംഎ ബേബി
Supreme Court verdict

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി പ്രതീക്ഷ Read more