
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ സ്വർണ വേട്ടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി.സംഭവത്തിൽ രണ്ട് പേരെ എയർ കസ്റ്റംസ് ഇന്റലിജൻസ് അറസ്റ്റ് ചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷരീഫ്, തവനൂർ സ്വദേശി ഷിഹാബ് എന്നിവരാണ് നാല് കിലോ സ്വർണ്ണവുമായി അറസ്റ്റിലായത്.ട്രോളി ബാഗിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു.
ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാക്കിയാണ് പ്രതികൾ വിമാനത്താവളത്തിലേക്ക് സ്വർണം എത്തിച്ചത്. വിപണിയിൽ ഒന്നേ മുക്കാൽ കോടി രൂപ വിലവരുന്ന സ്വർണ്ണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.ജിദ്ദയിൽ നിന്നുമാണ് ഇവർ സ്വർണം എത്തിച്ചത്.
Story highlight : Crores of gold seized at Karipur Airport.