ഭർത്താവിനെതിരെ പരാതി നൽകിയ യുവതി തൂങ്ങിമരിച്ച നിലയില്‍ ; നീതി ലഭിച്ചില്ലെന്ന് ആത്മഹത്യാ കുറിപ്പ്

Anjana

Updated on:

Women committed suicide Aluva
Women committed suicide Aluva

കൊച്ചി : ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഇന്നലെ പോലീസിൽ പരാതി നൽകിയ യുവതി തൂങ്ങി മരിച്ച നിലയിൽ.

ആലുവ എടയപ്പുറത്ത് 23 വയസ്സുകാരിയായ മൊഫിയ പർവീനാണ് മരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഇന്നലെ ആലുവ പോലീസിൽ പരാതി നൽകിയ യുവതിയെ തിരികെ വീട്ടിലെത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പരാതി നൽകി വീട്ടിലെത്തിയ ശേഷം വാതിലടച്ചിരിക്കുകയായിരുന്ന മൊഫിയയെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട് ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെയുള്ള പരാതിയെ തുടർന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് മൊഫിയയെ ഒത്തു തീർപ്പിനായി വിളിപ്പിച്ചിരുന്നുവെങ്കിലും ചർച്ചകൾക്കിടെ മൊഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു.

മൊഫിയ ഭർത്താവിനെ അടിച്ചിരുന്നു.അതിനാൽ ഈ സാഹചര്യത്തിൽ സ്റ്റേഷനിൽ വെച്ച് ഇത്തരം പ്രവർത്തികൾ ചെയ്യാൻ പാടില്ലെന്ന് താക്കീത് നൽകുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു.

മൊഫിയ തന്റെ ആത്മഹത്യാ കുറിപ്പിൽ തനിക്ക് നീതി ലഭിച്ചില്ലന്ന് ചൂണ്ടിക്കാട്ടി പോലീസിനെതിരെയും പരാമർശിച്ചിട്ടുണ്ട്.

തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽഎൽബി വിദ്യാർത്ഥിയാണ് മരണപ്പെട്ട മൊഫിയ.

Story highlight : Women committed suicide in Aluva – suicide note against police.