ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ചു ; മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിൽ.

Anjana

NIA arrested human rights activist
NIA arrested human rights activist

ശ്രീനഗർ : ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് കശ്മീരിൽ മനുഷ്യാവകാശ പ്രവർത്തകനെ അറസ്റ്റ് ചെയ്തു.

ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിലായി എൻഐഎ നടത്തിയ റെയ്ഡിലാണ് മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഖുറാം പർവേസ് എന്ന ഇയാൾക്കെതിരെ യുഎപിഎ അടക്കമുള്ള കേസുകൾ ചുമത്തിയിട്ടുണ്ട്.

സോൻവാറിലെ ഖുറാമിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ തീവ്രവാദ ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.

അമീറ കദലിലുള്ള ഇയാളുടെ ഓഫീസിലും ഇന്നലെ രാവിലെ റെയ്ഡ് നടന്നിരുന്നു.

പ്രാദേശിക പോലീസും പാരാ മിലിട്ടറിയുമാണ് എൻഐഎ ഉദ്യോഗസ്ഥരെ റെയ്ഡിന്  പിന്തുണച്ചത്. 

ഖുറാം പർവേസിനെ കസ്റ്റഡിയിലെടുത്ത്  ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഭീകര ബന്ധങ്ങളുമായി സംബന്ധിച്ച് മുൻപും ഇയാളുടെ വീട്ടിൽ റെയ്ഡ് നടന്നിട്ടുണ്ട്.

Story highlight : Human rights activist arrested for distributing funds to terrorist organizations.