അമേരിക്കയിലെ വിസ്‌കോസിൻ ക്രിസ്തുമസ്സ് പരേഡിനിടെ വാഹനം പാഞ്ഞുകയറി ; നിരവധിപേർക്ക് പരിക്ക്.

Anjana

Viscose Christmas parade accident

അമേരിക്കയിലെ പ്രസിദ്ധമായ വിസ്‌കോസിൻ ക്രിസ്തുമസ്സ് പരേഡിലേക്ക് കാർ പാഞ്ഞുകയറി 12 കുട്ടികളടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു.

കുട്ടികൾ ഉൾപ്പെടെ നിരവധി പേർ പൊതുവീഥിയിലൂടെ വാദ്യഘോഷങ്ങളോടെ നടത്താറുള്ള ആഘോഷ പരിപാടിയിലേക്കാണ് കാർ പാഞ്ഞുകയറിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിസ്‌കോസിനിലെ വോകേഷാ നഗരത്തിലെ ക്രിസ്തുമസ്സ്പരേഡിനുള്ളിലേക്ക് അമിത വേഗത്തിൽ വാഹനം ഇടിച്ചുകയറുകയായിരുന്നു.

അതിവേഗം എത്തിയ കാർ തടഞ്ഞു നിർത്തുന്നതിനായി പോലീസ് വെടിവെച്ചിരുന്നു.വാഹനത്തിലുണ്ടായിരുന്നവർ വാദ്യ സംഘത്തിന്റെ വേഷം ധരിച്ചവരാനെന്ന് പോലീസ് പറയുന്നു.

എന്നാൽ അപകടത്തിൽ പരിക്കേറ്റവരുടെ ആരോഗ്യ നിലയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

പരേഡിന് നേരെ കരുതികൂട്ടി നടത്തിയ ആക്രമണമാണോ എന്നും സംശയമുണ്ട്.

ഭീകരാക്രമണ സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ കേന്ദ്രകുറ്റാ ന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ പ്രത്യേക സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Story highlight : More than 20 people were injured in an accident at Viscose Christmas parade in US.