മലാല യൂസഫ്‌സായി വിവാഹിതയായി

Anjana

Malala Yousafzai marriage
Malala Yousafzai marriage

പാകിസ്താനി സാമൂഹ്യ പ്രവർത്തകയും നൊബേൽ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായി വിവാഹിതയായി.

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണ് മാലാലയുടെ വരൻ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലാല തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.ബ്രിട്ടണിലെ ബെർമിങ്ഹാമിലുള്ള വീട്ടിൽ വെച്ച് കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ഒരു ചടങ്ങ് ആയിരുന്നു വിവാഹം എന്ന് മലാല ട്വിറ്ററിലൂടെ പങ്കുവച്ചു.

ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്.
എന്ന അടിക്കുറിപ്പോടെയാണ് മലാല തന്റെ വിവാഹ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിച്ച മലാലയ്ക്ക് തന്റെ പതിനഞ്ചാം വയസ്സിൽ  പാക് താലിബാൻ ഭീകരരുടെ വെടിയേറ്റിരുന്നു.

Story highlight : Malala Yousafzai is married.