മംഗളൂരു : ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രണ്ട് വയസ്സുകാരിയെ ഉപ്പുവെള്ളം നിറഞ്ഞ ടാങ്കിൽ മുക്കിവെച്ചു.
സംഭവത്തിൽ പ്രതിയായ ബിഹാർ സ്വദേശിയായ ചന്ദനെ (38 ) പോലീസ് പിടികൂടിയിട്ടുണ്ട്.
കർണ്ണാടകയിലെ മംഗളൂരുവിൽ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.കുട്ടിയുടെ മാതാപിതാക്കൾ ജോലിയ്ക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്.
ഉണക്കമീൻ ഉണ്ടാക്കുന്ന ജോലിയാണ് മാതാപിതാകളുടേത്.ഇതിനായി ഉപ്പ് വെള്ളം ശേഖരിക്കുവാൻ ടാങ്ക് വീട്ടിലുണ്ടായിരുന്നു.ഈ ടാങ്കിനുള്ളിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം പ്രതി മുക്കിവെച്ചത്.
ജോലികഴിഞ്ഞെത്തിയ മാതാപിതാക്കൾ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ടാങ്കിൽ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു.
അബോധാവസ്ഥയിലുള്ള കുഞ്ഞിനെ ആശുപത്രിയിലെത്തിയ്ക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് തെളിയുകയുമായിരുന്നു.
പ്രതിയായ ചന്ദനോടൊപ്പം കുട്ടിയെ കണ്ടെന്ന് സമീപത്തെ തൊഴിലാളികൾ പോലീസിനു മൊഴി നൽകിയതോടെയാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
Story highlight : Man arrested for sexually assaulting two year old girl.