ബിഹാറിലെ പട്ന ഗാന്ധി മൈതാനിയിൽ 2013-ൽ നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസിൽ നാലു പ്രതികൾക്കു വധശിക്ഷ വിധിച്ചു.പട്ന എൻ.ഐ.എ. പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
സ്ഫോടനത്തില് 89 പേര്ക്ക് പരിക്ക് ഏല്ക്കുകയും ആറു പേര് മരിക്കുകയും ചെയ്തിരുന്നു.
കേസില് ആകെ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്.കുറ്റവാളികളിൽ രണ്ടുപേരെ ജീവപര്യന്തം തടവിനും രണ്ടുപേരെ പത്തുവർഷം കഠിനതടവിനും ഒരാളെ ഏഴുവർഷത്തെ തടവിനും ശിക്ഷിച്ചു.
2013 ഒക്ടോബർ 27 നു അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും എൻ.ഡി.എ.യുടെ പ്രധാനമന്ത്രിസ്ഥാനാർഥിയുമായ നരേന്ദ്രമോദി പങ്കെടുത്ത ‘ഹുങ്കാർ’ റാലിക്കിടെയായിരുന്നു ബോംബ് സ്ഫോടനം.
മോദി പ്രസംഗിച്ചിരുന്ന വേദിയില് നിന്നും 150 കിലോമീറ്റര് ദൂരെയാണ് സ്ഫോടനങ്ങള് ഉണ്ടായത്.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഏഴു സ്ഫോടനങ്ങളാണ് അന്നു നടന്നത്.ഈ സംഭവത്തിലെ പത്തു പ്രതികളിൽ ഒമ്പതുപേരും കുറ്റക്കാരാണെന്ന് കഴിഞ്ഞമാസം 27-ന് കോടതി കണ്ടെത്തിയിരുന്നു.
ഹൈദർ അലി, നൊമാൻ അൻസാരി, മുഹമ്മദ് മുജീബുള്ള അൻസാരി, ഇംതിയാസ് ആലം എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.എന്നാൽ വിചാരണവേളയിലെ കുറ്റസമ്മതം പരിഗണിച്ച് ഉമർ സിദ്ദിഖി, അസ്ഹറുദ്ദീൻ ഖുറേഷി എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു.
അഹമ്മദ് ഹുസൈൻ, മൊഹമ്മദ് ഫിറോസ് അസ്ലം എന്നിവർ 10 വർഷവും ഇഫ്തിഖർ ആലം 7 വർഷവും ശിക്ഷ അനുഭവിക്കേണ്ടി വരും.
Story highlight : Four convicts sentenced to death in connection with a bomb blast during Modi’s rally.