പെൺകുട്ടിയോട് ലൈംഗികാതിക്രമം ; ബസ് കണ്ടക്ടർ അറസ്റ്റിൽ.

നിവ ലേഖകൻ

posco Bus conductor arrested
posco Bus conductor arrested

കൊല്ലം : ബസിനുള്ളിൽ വെച്ച് പ്ലസ് ടൂ വിദ്യാര്ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തേവലക്കര താഴത്ത് കിഴക്കതില് രാജേഷ് (34) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.ശനിയാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെ കൊല്ലം ചിന്നക്കടയിൽ വച്ചായിരുന്നു സംഭവം.

കൊല്ലം റെയില്വേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന് മുന്നിൽനിന്ന് ചിന്നക്കടയിലേക്ക് യാത്ര ചെയ്ത പെണ്കുട്ടിയ്ക്കു നേരെയാണ് ബസ് കണ്ടക്ടറായ രാജേഷ് അതിക്രമം നടത്തിയത്.

പണം നല്കി ടിക്കറ്റ് ആവശ്യപ്പെട്ട പെണ്കുട്ടിക്ക് ടിക്കറ്റും ബാക്കി തുകയും നല്കുന്നതിനൊപ്പം ഇയാള് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികപരമായ അതിക്രമം കുട്ടിക്കു നേരെ ആവർത്തിക്കുകയും ചെയ്തു.

തുടർന്ന് പെൺകുട്ടി ഇയാൾക്കെതിരെ പ്രതികരിക്കുകയും ചിന്നക്കട റൗണ്ടില് ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് ഇന്സ്പെക്ടര് രതീഷിനോട്
പരാതിപ്പെടുകയുമായിരുന്നു.

പെണ്കുട്ടിയുടെ പരാതിയെ തുടർന്ന് ആശ്രാമം ചവറ റൂട്ടില് സര്വ്വീസ് നടത്തുന്ന അതുല് എന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബസ് കണ്ടക്ടറായ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

  കേന്ദ്രമന്ത്രിയുടെ സന്ദർശനം പ്രഹസനമാകരുത്: എ.കെ. ശശീന്ദ്രൻ

കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിക്ക് വിട്ടു.

Story highlight : Bus conductor arrested for sexually assaulting girl.

Related Posts
പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

  മൻ കീ ബാത്തിൽ മോദി; മലയാളികൾക്ക് വിഷു ആശംസ
വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി Read more

ആശാ വർക്കർമാരുടെ സമരം തുടരുന്നു; ഇന്ന് വീണ്ടും ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാധ്യത
Asha workers strike

ആശാ വർക്കർമാരുടെ സമരം ഇന്ന് 54-ാം ദിവസത്തിലേക്ക് കടന്നു. ഓണറേറിയം വർധനവ്, വിരമിക്കൽ Read more

കൊല്ലത്ത് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ കൊടും ക്രിമിനലുകള് പിടിയില്
MDMA Kollam Arrest

കൊല്ലം നഗരത്തിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ആറ് കൊടും ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തു. Read more

  എറണാകുളത്ത് തൊഴിൽമേള മാർച്ച് 27 ന്
ഏറ്റുമാനൂർ ആത്മഹത്യാ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ ഭാര്യയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നോബി ലൂക്കോസിന് Read more

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
Veena Vijayan case

മാസപ്പടി കേസിൽ വീണാ വിജയൻ പ്രതിപ്പട്ടികയിൽ വന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് Read more